പ്രവാസികള്‍ക്ക് അനുഗ്രഹമായി ഇന്ത്യന്‍ എംബസിയുടെ നിയമസഹായം
രാജ്യത്തെ പ്രമുഖ അഭിഭാഷക സ്ഥാപനവുമായാണ് എംബസി കരാറായത്. അഭിഭാഷകരിലൊരാള്‍ എംബസിയിലെത്തി തൊഴിലാളികളുടെ പരാതികള്‍ പരിശോധിക്കുകയും ആവശ്യമായ നിയമോപദേശം നല്‍കുകയും ചെയ്യും. കോടതിയില്‍ ഹാജരാവേണ്ട കേസാണെങ്കില്‍ അതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യും.
തൊഴിലുടമയുമായുണ്ടാകുന്ന തര്‍ക്കങ്ങള്‍ , വാഹനാപകട കേസുകള്‍ തുടങ്ങിവയില്‍ തൊഴിലാളികള്‍ക്ക് വളരെ ഉപകാരപ്പെടുന്നതായിരിക്കും ഈ നിയമ സഹായം. കോടതിയില്‍ അറബി ഭാഷയറിയാതെ തങ്ങളുടെ ഭാഗം വിവരിക്കാന്‍ പറ്റാത്ത ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഇത് ആശ്വാസമാണ്. ഇത് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതോടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ നീതി ലഭിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും എംബസിയുടെ ഈ നിയമസഹായം സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha