ഇറാഖില്‍ നിന്ന് മടങ്ങുന്ന മലയാളികള്‍ക്ക് യാത്രാടിക്കറ്റ് നല്‍കും
തീവ്രവാദികളുമായുള്ള പോരാട്ടം നടക്കുന്ന ഇറാഖില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് വിമാന ടിക്കറ്റ് നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആറ് പേരാണ് സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്താനാകുമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കും. കേന്ദ്രസര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അനുകൂലമായി നടപടി എടുത്തില്ലെങ്കില്‍ സംസ്ഥാനം ചെലവ് വഹിക്കും. ഇറാഖിലെ വിവിധ മേഖലകളിലുള്ള മലയാളികളെ നാട്ടിലത്തെിക്കാന്‍ പൂര്‍ണ സഹായം നല്‍കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇറാഖിലെ നല്ല പങ്ക് മലായാളികള്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നു. ഇവരുടെ പൂര്‍ണമായ കണക്ക് കിട്ടിയിട്ടില്ല. അവിടെയുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നു. താമസ സ്ഥലത്ത് നിന്ന് സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തുന്നതാണ് പ്രശ്നം. സുരക്ഷിത സംവിധാനമൊരുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരുമായും വിദേശകാര്യമന്ത്രിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇന്ത്യന്‍ അംബാസിഡര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്കി്. അദ്ദേഹം കേരളവുമായും ബന്ധപ്പെടുന്നു.
https://www.facebook.com/Malayalivartha