Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

കുവൈത്തില്‍ പുതിയ നോട്ടുകള്‍ ആളുകളെ വലക്കുന്നു

02 JULY 2014 12:09 AM IST
മലയാളി വാര്‍ത്ത.

കൊട്ടിഘോഷിച്ച് രാജ്യത്ത് പുതിയ കറന്‍സി വിപണിയിലിറക്കിയെങ്കിലും പലയിടത്തും ഇവ സ്വീകരിക്കപ്പെടാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു. ഒൗദ്യോഗിക ഓഫീസുകളിലെല്ലാം പുതിയ കറന്‍സികളും പഴയ നോട്ടുകളും ഒരുപോലെ സ്വീകരിക്കുമ്പോള്‍ ചില സ്വകാര്യ സ്ഥാപനങ്ങളിലും ചെറുതും ഇടത്തരവുമായ കടകളിലുമാണ് പുതിയ നോട്ടുകള്‍ക്ക് അയിത്തം കല്‍പിക്കപ്പെടുന്നത്.

വിദേശികള്‍ ജോലി ചെയ്യുന്ന കടകളിലാണ് പുതിയ നോട്ടുകള്‍ക്ക് സ്വീകാര്യത ലഭിക്കാത്തത്. പുതിയ നോട്ട് വിപണിയിലിറങ്ങിയതിനെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന് കാരണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നുവെങ്കിലും അറിയാത്ത നിരവധി വിദേശികളുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍നിന്ന് മാറിയുള്ള കടകളിലും ബഖാലകളിലും മറ്റും ജോലി ചെയ്യുന്ന പല വിദേശികളും ഇതേകുറിച്ച് അറിഞ്ഞിട്ടില്ല. ഇവരുടെ കടയുടമകള്‍ വിവരം നല്‍കിയിട്ടുമില്ല. ഇതുകൊണ്ടുതന്നെ പുതിയ കറന്‍സിയുമായി ഇവിടങ്ങളില്‍ സാധനംവാങ്ങാനത്തെുന്നവര്‍ വലയുന്ന അവസ്ഥയാണ്.

സാധനം എടുത്തശേഷം പണം കൊടുക്കുമ്പോഴാണ് പുതിയ കറന്‍സി സ്വീകരിക്കാന്‍ കടക്കാര്‍ മടികാണിക്കുന്നത്. സര്‍ക്കാര്‍ ഒൗദ്യോഗിക വിജ്ഞാപനമിറക്കിയിരുന്നെങ്കിലും കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ഇതുസംബന്ധിച്ച ബോധവല്‍ക്കരണം നടത്താത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, പുതിയ കറന്‍സി എ.ടി.എം വഴി തല്‍ക്കാലം നിക്ഷേപിക്കാനാവില്ളെന്ന് അധികൃതര്‍ അറിയിച്ചു. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ പുതിയ നോട്ടുകള്‍ ലഭിക്കാമെങ്കിലും അടുത്ത രണ്ടുമാസത്തേക്ക് പുതിയ കറന്‍സി ഇതുവഴി നിക്ഷേപിക്കാനാവില്ളെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, ബാങ്കില്‍ നേരിട്ടോ ഏജന്‍റ് വഴിയോ പുതിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ല.

ഞായറാഴ്ചയാണ് കുവൈത്ത് ദീനാറിന്‍െറ ആറാമത് പതിപ്പ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് വിപണിയിലിറക്കിയത്. വ്യാജ കറന്‍സിയുണ്ടാക്കാന്‍ സാധിക്കാത്തവിധം സുരക്ഷാ സംവിധാനമുള്ളവയും വെള്ളംതട്ടിയാലും മറ്റും പെട്ടെന്ന് കേടുവരാത്തതുമാണ് പുതിയ നോട്ടുകളെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അവകാശപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (30 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (38 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (3 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (11 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (11 hours ago)

Malayali Vartha Recommends