കുവൈറ്റില്‍ പ്രവാസികളെ വില്ലകളില്‍ താമസിപ്പിക്കില്ല, കാരണം എന്താണെന്നോ...

കുവൈറ്റിലെ പ്രവാസികള്‍ക്ക് ഇനി വില്ലകളില്‍ താമസിക്കാനാവില്ല. കാരണം കേട്ടാല്‍ ഞെട്ടും. വിദേശികളെ വില്ലകളില്‍ താമസിപ്പിക്കുന്നതിനെതിരെ കുവൈത്ത് റിയല്‍ എസ്‌റ്റേറ്റ് സംഘടനകള്‍ രംഗത്ത്.
വിദേശികളെ ഫ്‌ലാറ്റുകളില്‍ മാത്രം താമസിപ്പിക്കാന്‍ അനുവദിക്കുക. വില്ലകള്‍ അവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതും പാട്ടത്തിന് നല്‍കുന്നതും അവസാനിപ്പിക്കണമെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
വിദേശികള്‍ക്ക് വില്ലകള്‍ വാടകയ്ക്ക് നല്‍കുന്നത് റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് സംഘടന ഇത്തരത്തിലുള്ള വാദം ഉന്നയിച്ചിരിക്കുന്നത്.
വെള്ളത്തിനും വൈദ്യുതിയ്ക്കും സബ്‌സിഡി ആനുകൂല്യം സ്വദേശികള്‍ക്ക് മാത്രമാണ് ലഭിമാക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത്തരത്തിലുള്ള നിയന്ത്രണം അനിവാര്യമാണെന്ന് സംഘടന സെക്രട്ടറി ഗൈസ് അല്‍ ഗാനിം പറയുഞ്ഞു.
സബ്‌സിഡി ആനുകൂല്യം വില്ലകള്‍ക്ക് മാത്രമായി ചുരുക്കിയതോടെ മിക്ക വിദേശികളും ഇവ വാടകയ്ക്ക് വാങ്ങുന്നത് വര്‍ദ്ധിക്കും. ഇത് തടയാന്‍ നിയന്ത്രണം മാത്രമാണ് സഹായിക്കുക.
അറബ് ഇതര വിദേശികള്‍ മദ്യം വാറ്റുന്നതിന് വേണ്ടി വില്ലകള്‍ ഉപയോഗിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. കുടുംബമായി താമസിക്കാത്ത വിദേശികള്‍ക്ക് ഒരു കാരണവശാലും പാര്‍പ്പിട മേഖലകളിലേക്ക് താമസം അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha