വിശ്രമ ജീവിതം സ്വപ്നം കണ്ട് കാൽ നൂറ്റാണ്ട് നീണ്ട ഗൾഫ് ജീവിതം അവസാനിപ്പിച്ച് കുടുംബത്തിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് സംഭവിച്ചത്...

വിശ്രമ ജീവിതം കുടുംബവുമായി സ്വപ്നം കണ്ട പ്രവാസി ഹൃദയാഘാതത്തിൽ മരിച്ചു. സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് വെള്ളയില്‍ സ്വദേശി വേണുഗോപാല്‍ കോട്ടയില്‍(63) ആണ് മരിച്ചത്.
കഴിഞ്ഞ 27 വര്‍ഷമായി ദമ്മാമില്‍ അലി റഷീദ് അല്‍ ദോസ്സരി ആന്‍ഡ് പാര്‍ട്ണര്‍സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്പനിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനുള്ള നടപടിക്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
പുഷ്പലതയാണ് ഭാര്യ. മൂന്ന് പെണ്‍മക്കളുണ്ട്.മൃതദേഹം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി അധികൃതരുടെയും, നവയുഗം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു വരികയാണ്.
നവയുഗം സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന വേണുഗോപാലിന്റെ നിര്യാണത്തില്‍ നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha