പടര്‍ന്നു വളരുന്ന മലയാളിയുടെ കൈയ്യൊപ്പുമായി ശ്രുതി ഓര്‍ക്കസ്ട്രയും സിനോയും ഇനി ഓസ്ട്രേലിയയില്‍

ഒരു കാലത്ത് യുകെ മലയാളികള്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയം ആയിരുന്നു ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം. അനേകം പേരാണ് ആ കാലത്ത് ഓസട്രേലിയയില്‍ ജോലി കണ്ടെത്തി പോയത്. അപ്രകാരം യുകെ വിട്ടവരില്‍ നിരവധി കലാകാരന്മാരും സംഘാടകരും ഉള്‍പ്പെടും. ഒരു ഇടവേളക്ക് ശേഷം മറ്റൊരു പ്രമുഖ മലയാളി കൂടി ആ പട്ടികയില്‍ ഇടം പിടിക്കുന്നു. ശ്രുതി ഓര്‍ക്കസ്ട്ര എന്ന പേരില്‍ യുകെയില്‍ എമ്പാടും നിറഞ്ഞു നിന്ന സിനോ ആണ് തന്റെ സംഗീതത്തെ ഓസ്ട്രേലിയയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്.
2008-ലാണ് സിനോ യുകെയിലെത്തിയത്. യുകെയിലെ മലയാളി സമൂഹത്തിന് ആ കാലത്ത് പരിചിതമല്ലാതിരുന്ന 'ഡിജിറ്റല്‍ മിക്സിങ്' സംവിധാനങ്ങളും, ലൈവ് റിക്കോര്‍ഡിംഗും, സ്റ്റേജ് ലൈറ്റിങ്ങ് സംവിധാനങ്ങളും, പൈറോടെക്നിക് ഇഫക്ട് തുടങ്ങിയവയുമെല്ലാം പരിചയപ്പെടുത്തിയത് സിനോ ആയിരുന്നു. ഇതിനൊരു ഉദാഹരണമായിരുന്നു 2013-ലെ ലണ്ടനിലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്. കൂടാതെ, ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ''ജോയ്സ് ലൈവ് ഓര്‍ക്കസ്ട്ര'' മാഞ്ചസ്റ്റര്‍ ആസ്ഥാനമാക്കിയുള്ള തമിഴ് ലൈവ് ഓര്‍ക്കസ്ട്രയായ ''റെയിന്‍ബോ രാഗാസ്'' ഫ്യൂഷന്‍ ഓര്‍ക്കസ്ട്രയായ ''ലണ്ടന്‍ ബ്രിഡ്ജ് മ്യൂസിക്ക്സ്'' എന്നിവയുടെ ഒഫീഷ്യല്‍ എഞ്ചിനീയറും ആയിരുന്നു. അതുപോലെ തന്നെ യുകെയിലെ നിരവധി മലയാളി പള്ളികള്‍ക്ക് സൗണ്ട്സിസ്റ്റം, സിനോ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ചെറുപ്പം മുതലേ പാട്ടിനോട് കമ്പമുണ്ടായിരുന്ന സിനോ നാലാം ക്ലാസ്സ് മുതലേ പാടുമായിരുന്നു. സ്വന്തം അമ്മയായിരുന്നു ആദ്യം പ്രോത്സാഹനം നല്‍കിയത്. മലയാറ്റൂര്‍ പള്ളി ക്വയര്‍ അംഗമായിരുന്നു. 16-ാം വയസ്സ് മുതല്‍ ശബ്ദനിയന്ത്രണ സംവിധാനങ്ങളോടും ഇലക്ട്രോണിക്സിനോടും തോന്നിയ ഇഷ്ടമായിരുന്നു ഈ പ്രൊഫഷനിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് ജഗതി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഉടലെടുത്ത 'കലാനിലയം ഡ്രാമ വിഷന്റെ' സൗണ്ട് ഡിസൈന്‍ ആന്റ് എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിച്ചത്. കേരളത്തിലെ നിരവധി പരിപാടികള്‍ക്ക് ശബ്ദം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
സംഗീത ലോകത്തും സാമൂഹ്യ ജീവിതത്തിലും നല്ലൊരു വ്യക്തിത്വത്തിനുടമയായ സിനോ താന്‍ സ്വായത്തമാക്കിയ കഴിവുകളും അറിവുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും ജന സമ്മതിയുള്ള ഒരു സൗണ്ട് എഞ്ചിനീയര്‍ ആണ് സിനോ. ഇലക്ട്രോണിക് ആന്റ് ഓഡിയോ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് മാനേജ്മെന്റില്‍ ബിരുദം എന്നിവ നേടിയ സിനോ എല്‍ജി/സാംസങ്ങ് ഇലക്ട്രോണിക്സില്‍ എഞ്ചിനീയര്‍ കൂടി ആണ്. ഇപ്പോള്‍ ഭാര്യ ലിന്‍സിയുടെ പ്രചോദനമാണ് തന്നെ ഉയരങ്ങള്‍ കീഴടക്കുവാന്‍ പ്രേരിപ്പിക്കുതെന്ന് സിനോ പറയുന്നു.
2008-ല്‍ യു കെ-യില്‍ എത്തിയതു മുതല്‍ അവിടെ നിന്നും തനിക്കു ലഭിച്ച അവസരങ്ങളും ഓര്‍മ്മകളും മറക്കാനാകില്ലെന്ന് സിനോ വ്യക്തമാക്കി. യുകെയിലെത്തി ഒന്‍പതു വര്‍ഷത്തിനുള്ളില്‍ ഏകദേശം 400-ല്‍ പരം സ്റ്റേജുകളില്‍ ശബ്ദ- വെളിച്ച സംവിധാനങ്ങള്‍ നിയന്ത്രിക്കുകയും 50-ല്‍പ്പരം ഓര്‍ക്കസ്ട്രകള്‍ക്ക് ശബ്ദ സംവിധാനം നിര്‍വ്വഹിക്കുകയും ഏകദേശം നൂറില്‍ പരം സ്റ്റേജുകളില്‍ പാടുകയും ചെയ്തിട്ടുള്ള സിനോ യുകെ മലയാളികള്‍ക്കിടയില്‍ അംഗീകാരം നേടിക്കഴിഞ്ഞ കഴിവുറ്റ കലാകാരനാണ്. സിനോയുടെ അടിപൊളി പാട്ടുകള്‍ക്ക് യു കെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ആരാധകരുണ്ട്.
കെ. എസ്. ചിത്ര സ്റ്റേജ് ഷോ, ലണ്ടന്‍ പ്രസ്റ്റീജ് കോര്‍പ്പറേറ്റ് അവാര്‍ഡ് നൈറ്റ്, പ്രസ്റ്റണ്‍ സ്റ്റേഡിയത്തിലെ മെത്രാഭിഷേകം, ജോയ്സ് ലൈവിന്റെ നേതൃത്വത്തില്‍ നടന്ന അഭിജിത്ത് സ്റ്റേജ് ഷോ, വില്‍സ്വരാജ് സ്റ്റേജ് ഷോ, മജീഷ്യന്‍ മുതുകാട് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഷോ, തമിഴ്, മലയാളി പെന്റകോസ്തല്‍ കണ്‍വന്‍ഷന്‍സ്, സീറോ മലബാര്‍ കണ്‍വന്‍ഷന്‍സ്, യുക്മ നാഷണല്‍ ആന്റ് റീജിയണല്‍ കലാ മേളകള്‍, യുക്മ സ്റ്റാര്‍ സിംഗര്‍ സീസണുകള്‍ എന്നിവയ്ക്കെല്ലാം സിനോ ആയിരുന്നു ശബ്ദ വെളിച്ച സംവിധാനങ്ങള്‍ നിയന്ത്രിച്ചത്.
ഏകദേശം 50000 പൗണ്ടിന് മുകളില്‍ വില വരുന്ന ശബ്ദ വെളിച്ച സംവിധാനങ്ങളും സംഗീത ഉപകരണങ്ങളും സിനോയ്ക്ക് സ്വന്തമായുണ്ട്. ഇതില്‍ ഭൂരിഭാഗവും ഓസ്ട്രേലിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചു കഴിഞ്ഞു. ഓസ്ട്രേലിയയിലും സൗണ്ട് ഡിസൈന്‍ ആന്റ് ടെക്നീഷ്യനായി പ്രവര്‍ത്തിക്കുവാനാണ് സിനോയ്ക്കിഷ്ടം.
ഒരു ആര്‍ട്ടിസ്റ്റിനെയും, പെര്‍ഫോര്‍മറെയും സ്റ്റേജില്‍ നിരാശപ്പെടുത്തേണ്ട അവസ്ഥ തനിക്ക് ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ സിനോ പറയുന്നു. തനിക്കു പൂര്‍ണമായ പ്രോത്സാഹനമേകി ഒപ്പം നിന്ന മിഡ്ലാന്റ് റെഡ്വിച്ചില്‍ നിന്നുള്ള ജോബി മാത്യു, ജോമോന്‍ മാത്യു, ബര്‍മിങ്ഹാമിലെ ബിജു കൊച്ചുതെള്ളിയില്‍ എന്നിവര്‍ക്കും തന്റെ യുകെയിലെ ടെക്നിക്കല്‍ ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാ മലയാളികളോടും അഭ്യദയ കാംക്ഷികളോടും സിനോ നന്ദി പറയുന്നു.
ഈ മേഖലയിലേക്ക് കടന്നു വരുന്നവരോട് പറയുവാന്‍ സിനോയ്ക്ക് ഒരേ ഒരു കാര്യം മാത്രമെയുള്ളൂ... 'നല്ല പാഷന്‍ വേണം, പുതിയ പുതിയ ടെക്നോളജികള്‍ പഠിക്കണം, ഓള്‍വേയ്സ് അപ്ഡേറ്റ് നോളേജ്, റെസ്പെക്റ്റ് ദി മ്യൂസിഷന്‍ ആന്റ് ഇന്‍സ്ട്രമെന്റ്. അതുപോലെ തന്നെ നിങ്ങളുടെ ഉള്ളിലെ കലയെയും കലാകാരനേയും പ്രോത്സാഹിപ്പിക്കുക ഒരു മനസ്സുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല ഒരു ഓഡിയോ ടെക്നീഷ്യന്‍ ആകാന്‍ കഴിയൂ.'
ഈമാസം 22-നാണ് റെഡ്വിച്ചിലെ സിനോ തോമസും കുടുംബവും യുകെയോടു വിട വിടപറയുന്നത്. നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിനു ശേഷം ജനുവരി 11-നാണ് മെല്‍ബണില്‍ ലാന്റ് ചെയ്യുക. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, കാലാവസ്ഥയും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ഓസ്ട്രേലിയയില്‍ ആയതിനാലാണ് ഈ മാറ്റമെന്ന് സിനോ പറയുന്നു.കാലടി മലയാറ്റൂര്‍ ഊരക്കാടന്‍ കുടുംബാംഗമാണ് സിനോ. ഭാര്യ ലിന്‍സി തൃശൂര്‍ പുതുക്കാട് മുപ്ലിയം സ്വദേശിനിയുമാണ്. എഫ്രോണ്‍, ഇവ എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha