സൗദിയിൽ വിദേശികളുടെ എണ്ണം കൂടുന്നു

ആയിരക്കണക്കിന് ആളുകൾക്ക് നിതാഖത്ത് നടപ്പാക്കിയത് മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകേണ്ടിവന്നിരുന്നു. എന്നിട്ടും സൗദിയിൽ വിദേശികളുടെ എണ്ണം വർധിക്കുകയാണ്. സൗദി ജനസംഖ്യയുടെ 37 ശതമാനം വിദേശികളായിരിക്കുമെന്നാണ് 2017-ലെ കണക്കനുസരിച്ച് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പറയുന്നത്. രാജ്യത്തെ ആകെ ജനസംഖ്യ 2017 അവസാനത്തോടെ 36.6 ദശലക്ഷമായി ഉയരുമെന്നും 2016 അവസാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം അവസാനത്തോടെ സൗദിയില്‍ 810,000 പേരുടെ വര്‍ധനവുണ്ടാവുമെന്നും അതോറിറ്റി പുറത്തുവിട്ട രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണു ഉണ്ടായത്.
വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം 3253901 ഇന്ത്യക്കാര്‍ സൗദിയിലുണ്ടെന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണക്ക്. അതുപോലെതന്നെ രാജ്യത്തെ ആകെ സ്വദേശികളുടെ എണ്ണം 20.4 ദശലക്ഷമാണ്. ഇതില്‍ 50.94 മാനം പുരുഷന്മാരും 49.06 ശതമാനം സ്ത്രീകളുമാണ്.
ജനസംഖ്യയില്‍ 15 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ 72 ശതമാനം വരും.എന്നാല്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 3.2 ശതമാനം മാത്രമാണ്.ജിദ്ദയുള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ് രാജ്യത്തെ 26.29 ശതമാനം പേരും താമസിക്കുന്നത്. റിയാദ് മേഖലയിലാണ് 25.24 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha