അബുദാബിയില്‍ വാഹനാപകടം : മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

അബുദാബി :വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച അല്‍ ഷാമേഖ് പാലത്തില്‍ 7:30തോടെ ഒരു ബസും മറ്റു വാഹനങ്ങളും തമ്മില്‍ കൂട്ടി ഇടിച്ചായിരുന്നു അപകടം. 44 പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍ റഹ്‌ബാ, മഫ്‌റാഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷിതമായ അകലം പാലിക്കാതെ ഒരു വാഹനം പെട്ടെന്നു തിരിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും, വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha