പ്രവാസികൾക്ക് സന്തോഷ വാർത്ത; നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കാം! സൗജന്യ വിമാനടിക്കറ്റ്...

ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ വിദേശികളായ ജീവനക്കാർക്ക് സൗജന്യ വിമാനടിക്കറ്റ്. ‘നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ’ എന്ന പരിപാടിയുടെ ഭാഗമായി സിവിൽ ഡിഫൻസാണ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ വിദേശികളായ ജീവനക്കാർക്ക് പെരുനാളാഘോഷിക്കാൻ പ്രത്യേക സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.
സൗജന്യ വിമാന ടിക്കറ്റ്, വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാർക്ക് സമ്മാനം എന്നിവയും സിവിൽ ഡിഫൻസ് നല്‍കുന്ന പെരുന്നാള്‍ സമ്മാനങ്ങളാണ്. ജീവനക്കാർക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനും ഒത്തുചേരാനുമാണ് ഈ പ്രത്യക സൗകര്യം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha