അബുദാബി വിമാനത്താവളത്തില്‍ മണിക്കൂറുകളായി 185ഓളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു... യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട്ടേക്ക് പോകേണ്ട 185 യാത്രക്കാര്‍ വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 348 വിമാനമാണ് ഇതുവരെ യാത്രപുറപ്പെടാന്‍ കഴിയാതിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ വിമാനം പുറപ്പെടുന്നതിന് മുമ്പ് ബോര്‍ഡിംഗ് പാസ് നല്‍കിയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്നും യാത്ര റദ്ദാക്കുകയാണെന്നും കമ്പനി അറിയിക്കുന്നത്.തുടര്‍ന്ന് യാത്രക്കാരെ രാത്രി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു.
എന്നാല്‍ രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തില്‍ വീണ്ടും എത്തിച്ചെങ്കിലും ഇതുവരെ യാത്ര പുറപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha