സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. കോഴിപ്പള്ളി ശശി എന്ന കെ. പി ബാവയാണ് (46) മരിച്ചത്. അല്‍ ഉല റൂട്ടില്‍ പെട്രോള്‍ പമ്പിന് സമീപം ഇയാള്‍ ഓടിച്ച കാര്‍ ഓഫായ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച വിവരം അറിയുന്നത്.
ഭാര്യ: സജില. വിഷ്ണു, ആര്യ എന്നിവര്‍ മക്കളാണ്. എട്ട് വര്‍ഷമായി ഇയാള്‍ തബുക്കില്‍ ജോലി ചെയ്തുവരുന്നു.
"
https://www.facebook.com/Malayalivartha

























