Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ കനത്ത മഴ, റാസല്‍ഖൈമ ഫുജൈറ എന്നിവിടങ്ങളിൽ പലയിടത്തും റോഡുകള്‍ വെളളത്തില്‍ മുങ്ങി, ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു, രാജ്യത്ത് 30 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

28 JULY 2022 04:40 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ പരക്കെ വ്യാപകമായി മഴ പെയ്യുകയാണ്.വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തിയെങ്കിലും ബുധനാഴ്ച രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും. രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റാസല്‍ഖൈമ ഫുജൈറ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടങ്ങളിലും റോഡുകള്‍ വെളളത്തില്‍ മുങ്ങി. ഖോര്‍ഫക്കാനിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ അല്‍ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുളളതിനാല്‍ അല്‍ ഹരായിഖോര്‍ഫക്കന്‍ റോഡ് അടച്ചു. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു.

കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ യുഎഇ നിവാസികളോട് വീട്ടില്‍ തന്നെ തുടരാനും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ അടിയന്തര ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച്‌ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട പോലീസ് ടീമുകളുമായും സിവില്‍ ഡിഫന്‍സ് അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു". "ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങൾ ജാഗ്രതയോട് കൂടി ജനങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.

പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാ കുടുംബങ്ങളെയും താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും താമസിപ്പിക്കാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ, പ്രത്യേകിച്ച്‌ ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ എല്ലാ ഫെഡറല്‍ വകുപ്പുകളോടും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്കായി വിദൂര ജോലികള്‍ സജീവമാക്കാനും യുഎഇ കാബിനറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (51 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (59 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends