Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡുകൾ കുത്തിയൊലിച്ചു, പ്രവാസികളുടെ താമസസ്ഥലങ്ങളിൽ വെള്ളം ഇരച്ചെത്തി, വാഹനങ്ങള്‍ ഒഴുകിപ്പോയി, ഫുജൈറയില്‍ വിവിധ സ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ കച്ചവടത്തിനായി സൂക്ഷിച്ച വസ്തുക്കള്‍ നശിച്ചു, മിന്നൽ പ്രളയത്തിൽ കൊടും നഷ്ടം

30 JULY 2022 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയിൽ ആർത്തലച്ചെത്തിയ പേമാരി ജനജീവിതം ആകെ ദുസ്സഹമാക്കിയിരിക്കുകയാണ്. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വീടുകളിലെയും കടകളിലെയും വസ്തുവകകളും വ്യാപകമായി നശിച്ചു. മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറി. വാഹനങ്ങള്‍ ഒഴുകിപ്പോയതും പലര്‍ക്കും വലിയ നഷ്ടമുണ്ടാക്കി.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വെള്ളം കയറിയതോടെ പലരുടെയും കാറുകളും മറ്റ് വാഹനങ്ങളും വലിയ തുക ചെലവഴിച്ച്‌ അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമാണ്. വീടുകള്‍ക്കകത്ത് വെള്ളം കയറിയതോടെ ഉപകരണങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമായി. ചിലരുടെ സുപ്രധാന രേഖകളും മറ്റും വെള്ളം കയറി നശിച്ചു. കടകളിലും താമസ സ്ഥലങ്ങളിലും സൂക്ഷിച്ച രേഖകള്‍ പലരും രക്ഷപ്പെടുന്ന സമയത്ത് കൈയില്‍ കരുതിയിരുന്നു.

എന്നാല്‍, ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ചിലര്‍ക്കാണ് പ്രയാസമുണ്ടായത്. വീടുകളില്‍നിന്ന് ഒഴിഞ്ഞുപോയവരെ തിരിച്ചെത്തിച്ചുതുടങ്ങിയില്ല. താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ഹോട്ടലുകളിലും കഴിയുന്നവരെ വീടുകള്‍ ശുചീകരിച്ച്‌ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തിരിച്ചെത്തിക്കും.ഷാര്‍ജയിലെയും ഫുജൈറയിലെയും താല്‍ക്കാലിക സെന്‍ററുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി.

800ലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്ത മേഖലകളില്‍നിന്ന് വിവിധ സേനകള്‍ രക്ഷപ്പെടുത്തിയത്. ഫുജൈറയിലെ 20 ഹോട്ടലുകളില്‍ 1885 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുന്നതിന് വിവിധ രക്ഷാസേനകള്‍ വെള്ളിയാഴ്ചയും സജീവമായി.റാസല്‍ഖൈമയില്‍ വാദികളും ഡാമും കരകവിഞ്ഞ് കുടുങ്ങിയവരെ ഹെലികോപ്ടറിലാണ് രക്ഷിച്ചത്. കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും അടക്കം അധികൃതര്‍ സുരക്ഷിതരാക്കി.

എമര്‍ജന്‍സി, ക്ലീനിങ് ടീമുകള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കുന്ന ടീമുകള്‍ക്ക് എല്ലാ തരത്തിലുള്ള ലോജിസ്റ്റിക്, ഫീല്‍ഡ് പിന്തുണയും നല്‍കാന്‍ എമിറൈറ്റ്സ് റെഡ് ക്രസന്‍റിന് നിര്‍ദേശം നല്‍കി. സഹായമെത്തിക്കാന്‍ റെഡ് ക്രസന്‍റ് വളന്റിയര്‍മാരും സജീവമാണ്.

പേമാരിക്കൊപ്പം വന്നിറങ്ങിയ പ്രളയത്തില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. മലനിരകളില്‍നിന്ന് വാദികളിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലമാണ് പല സ്ഥലങ്ങളിലും റോഡുകള്‍ തകര്‍ത്തത്. വെള്ളം കെട്ടിനിന്നുണ്ടായ ചളിയും മറ്റു മാലിന്യങ്ങളും റോഡുകളില്‍ തടസ്സമായി. ചിലയിടങ്ങളില്‍ നടപ്പാതകളും റൗണ്ട് എബൗട്ടുകളും നശിച്ചു.റോഡിലെ മരങ്ങളും മറ്റും നീക്കി ഗതാഗതം പുനരാരംഭിച്ചു. തകര്‍ന്ന റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിട്ടു.

പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതും ഗതാഗത തടസ്സമുണ്ടാക്കി. കൂടാതെ ഫുജൈറയില്‍ വിവിധ സ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ കച്ചവടത്തിനായി സൂക്ഷിച്ച വസ്തുക്കള്‍ നശിച്ചു. ചില വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച വ്യാപാര വസ്തുക്കളും നഷ്ടപ്പെട്ടു. ഇത്തരത്തില്‍ പല വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. തെളിഞ്ഞ അന്തരീക്ഷത്തില്‍ തെരുവുകളിലും വീടുകളിലും വെള്ളിയാഴ്ച ശുചീകരണ തിരക്കായിരുന്നു. ഒരു ദിവസത്തിനകം വെള്ളമിറങ്ങിയതോടെ നഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് എല്ലാവരും. അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് മിക്കവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (42 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (54 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (55 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends