Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവർ ചതിച്ചു..!! വിവിധ മന്ത്രാലയത്തിലെ 78 ഉദ്യോ​ഗസ്ഥരെ കൈയ്യോടെ പൊക്കി സൗദി, 116 പേരെക്കുറിച്ച് അന്വേഷണം, ‌‌കണക്കുകൾ പുറത്തുവിട്ട് അഴിമതി വിരുദ്ധ അതോറിറ്റി

01 AUGUST 2022 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ അഴിമതി ഒരു രീതിയിലും വെച്ചു പെറുപ്പിക്കില്ല. ഇപ്പോൾ കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ 78 പേരെ അറസ്റ്റ് ചെയ്തിക്കുകയാണ്. അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.സൗദി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ (നസഹ) യാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 78 ഉദ്യോഗസ്ഥരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.

ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 116 പേരെക്കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ട്. അറസ്റ്റിലായ 78 പേരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവൽക്കരണം നടത്തി വരുന്നുണ്ട്.

അതുപോലെ നേരത്തെ സൗദിയിൽ വൻ അഴിമതിക്കേസിൽ കുടുങ്ങിയ ജഡ്ജിമാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് തടവും കനത്ത പിഴയും ശിക്ഷയും വിധിച്ചിരുന്നു. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളിൽ പ്രാഥമിക വിധി പുറപ്പെടുവിച്ചത്. മുൻ ഷൂറ കൗൺസിൽ അംഗം കൂടിയായ ജഡ്ജിക്ക് കൈക്കൂലിക്കേസിൽ ഏഴര വർഷം തടവും 500,000 റിയാൽ പിഴയും വിധിച്ചിരുന്നു. ഇതേകേസിൽ ആറ് സൗദി പൗരന്മാർക്ക് രണ്ടരവർഷം തടവും 1,00000 റിയാൽ പിഴയും വിധിക്കുകയുണ്ടായി.

മുൻ അംബാസഡർ വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്ഥാനം ദുരുപയോഗം ചെയ്തതിനും പൊതു പണം ധൂർത്തടിച്ചതിനും അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. മുൻ പ്രോസിക്യൂട്ടർക്ക് കൈക്കൂലിക്കേസിൽ രണ്ടു വർഷം തടവും 50,000 റിയാൽ പിഴയും വിധിക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച് തവക്കൽന സ്റ്റാറ്റസ് നിയമവിരുദ്ധമായി ഇമ്മ്യൂൺ സ്റ്റാറ്റസ് ആക്കി പരിഷ്കരിച്ചതിന് 24 പൗരന്മാർക്ക് രണ്ടു വർഷം വരെ തടവും 10,000 റിയാൽ മുതൽ 20,000 റിയാൽ വരെപിഴയും വിധിച്ചു.

ഒരു പ്രദേശത്തെ എക്സിക്യൂഷൻ കോടതിയുടെ തലവൻ കൂടിയായ ഒരു ജഡ്ജിക്ക് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിന് ഒരു വർഷത്തെ തടവു ശിക്ഷ വിധിക്കപ്പെട്ടു. ജനറൽ കോടതിയിലെ മുൻ ജഡ്ജിക്ക് നാലര വർഷം തടവും 110,000 റിയാൽ പിഴയും വിധിച്ചു. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി രൂപീകരിക്കുന്നതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (41 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (53 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends