Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയാദിൽ പെരും മഴയിൽ കനത്ത നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ മുങ്ങി, പെട്രോൾ പമ്പിന്റെ മേൽക്കൂര നിലംപൊത്തി, നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

02 AUGUST 2022 12:40 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു സൗദിയുടെ മുന്നറിയിപ്പ്. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പെയ്ത മഴയിൽ കനത്ത നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്.

നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. അപ്രതീക്ഷിത മഴ റിയാദിലും ദമ്മാമിലും പ്രതീക്ഷിക്കുന്നതായി സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത കാറ്റിനൊപ്പമാണ് ഇന്നലെ വൈകുന്നേരം റിയാദിൽ മഴയെത്തിയത്.

റിയാദിലെ ദുർമയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂരയടക്കം നിലംപൊത്തി. ഓരോ ഭാഗത്തും വ്യത്യസ്ത അളവിലാണ് മഴയെത്തിയത്. താഴ്ന്ന പ്രദേശങ്ങൾ പലതും കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ താഴ്ന്നു. ഒരു മണിക്കൂറോളം നീണ്ട മഴയിൽ പല താഴ്‌വാരങ്ങളും നിറഞ്ഞു.

താപനില 50 ഡിഗ്രിക്കരികെ വരെയെത്തിയ റിയാദിനും കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങൾക്കും മഴ കുളിരായി. വെള്ളിയാഴ്ചയോടെ താപനില വീണ്ടും 48ന് മുകളിലെത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അസീര്‍, നജ്റാന്‍, ജസാന്‍, അല്‍ ബാഹ മുതലായ ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും, അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജനങ്ങളോട് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. ഈ മേഖലകളില്‍ മഴയെത്തുടര്‍ന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.

സൗദി സിവില്‍ ഡിഫന്‍സാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. റിയാദ്, ശര്‍ഖിയ, ഖാസിം, ഹൈല്‍ മുതലായ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മഴ കൂടുതലായി ഉണ്ടാകുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും സിവില്‍ ഡിഫന്‍സ് നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മദി ആവശ്യപ്പെട്ടു.

സൗദി ജിസാനിൽ ഇടിമിന്നലേറ്റ് ഇരുപത്തിയേഴുകാരി മരണപ്പെട്ടതായുള്ള വാർത്തയും പുറത്തുവന്നു. അയ്ദാബീ പ്രവിശ്യയിലാണ് സംഭവം. ഉടൻ തന്നെ അയ്ദാബീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (52 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends