Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇ അറിഞ്ഞ് കനിഞ്ഞു, യു.എ.ഇയില്‍ ഇന്ധനവില കുറച്ചതില്‍ പ്രവാസികളടക്കം വമ്പൻ ആശ്വാസത്തിൽ, ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിന് കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികള്‍

03 AUGUST 2022 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയില്‍ ഇന്ധനവില കുറച്ചതില്‍ പ്രവാസികളടക്കം ആശ്വാസത്തിലാണ്. പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് നിലവില്‍വന്നതോടെ കുടുംബബജറ്റില്‍ ഞെരുക്കം കുറയുമെന്നാണ് ആശ്വസത്തിലാണ് പ്രവാസികള്‍.ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ കഴിഞ്ഞമാസത്തേക്കാള്‍ 35 ദിര്‍ഹത്തിന്‍റെ കുറവ് ലഭിക്കുന്നുണ്ട്. ഉയരുന്ന ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് പ്രവാസികള്‍ അഭിപ്രായപ്പെടുന്നത്.

യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ മുകളിലേക്ക് ഉയർന്നത് സ്ഥാപനങ്ങളുടെ ബജറ്റിനെ മാത്രമല്ല കുടുംബ ബജറ്റിനെയും താളംതെറ്റിച്ചിരുന്നു.75 ശതമാനം വരെ വിലയില്‍ വര്‍ധനയുണ്ടായതോടെ പലരും സ്വന്തം വാഹനങ്ങള്‍ പരമാവധി ഒഴിവാക്കുകയും പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

ഇന്ധനവില കൂടിയതോടെ ടാക്സി ചാര്‍ജിലടക്കം വര്‍ധനയുണ്ടായി. ബസും മെട്രോയും മാത്രമായിരുന്നു നിരക്കുവര്‍ധന ബാധിക്കാതിരുന്നത്.വില ഈ മാസം ഇനിയും വർധിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് വില കുറക്കാനുള്ള തീരുമാനം പുറത്തുവന്നത്.

സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസിൽ നിന്ന് 4 ദിർഹം 03 ഫിൽസായി. കഴിഞ്ഞമാസം 4 ദിർഹം 52 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസായി. ഇ പ്ലസ് പെട്രോളിന്റെ വില 4 ദിർഹം 44 ഫിൽസിൽ നിന്ന് 3 ദിർഹം 84 ഫിൽസായി. ഡീസൽ വില 4 ദിർഹം 76 ഫിൽസിൽ നിന്ന് 4 ദിർഹം 14 ഫിൽസായി കുറച്ചു.

കുടുംബബജറ്റിനെപ്പോലെ കമ്പനികളേയും സ്ഥാപനങ്ങളെയും ഇന്ധനവില വർദ്ധനവ് ബാധിച്ചിരുന്നു.ഉയര്‍ന്ന ഇന്ധനവില രാജ്യത്തെമ്ബാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി. ഇതിനിടെയാണ് ഇന്ധനവില കുറക്കുന്ന തീരുമാനം എത്തിയത്.

ഇന്ധന വിലക്കുറവ് ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പിടിച്ചു നിര്‍ത്തുമെന്നാണ് കരുതുന്നത്. ആഗസ്റ്റ് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച്‌ സാമാന്യം ഭേദപ്പെട്ട കുറവാണുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (42 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (54 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (55 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends