Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബൈ കുതിച്ചുയരുന്നു...! ആ ലക്ഷ്യം വിദൂരമല്ല...2040 ല്‍ 58 ലക്ഷമായി വളരുമെന്ന് പ്രതീക്ഷ, കോവിഡ് പ്രതിസന്ധിക്കിടയിലും എമിറേറ്റിലെ ജനസംഖ്യ ഒരു ലക്ഷത്തിലേറെ വര്‍ധിച്ചതായി കണക്കുകൾ

03 AUGUST 2022 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികളുൾപ്പെടെ തിങ്ങിപ്പാർക്കുന്ന ഗൾഫ് നഗരമാണ് ദുബൈ. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ ദുബൈ നഗരത്തിലെ താമസക്കാരുടെ എണ്ണത്തില്‍ അത്ഭുത വളര്‍ച്ചയെന്ന് കണക്ക്. 1950 മുതല്‍ 2020 വരെയുള്ള കാലയളവിലാണിത്. 1950ല്‍ 20,000 ആയിരുന്ന ജനസംഖ്യ 2020ല്‍ 33 ലക്ഷമായി വര്‍ധിച്ചു. 2040ല്‍ ഇത് 58 ലക്ഷമായി വളരുമെന്നാണ് പ്രതീക്ഷ. ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട പുതിയ കണക്കിലാണ് വിവരം.

ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം നഗരത്തിലെ നിലവിലെ ജനസംഖ്യ 35 ലക്ഷമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും എമിറേറ്റിലെ ജനസംഖ്യ ഒരു ലക്ഷത്തിലേറെ വര്‍ധിച്ചതായാണ് കണക്ക് വ്യക്തമാക്കുന്നത്. എക്സ്പോ ഉള്‍പ്പെടെയുള്ള മേളകളാണ് കഴിഞ്ഞ വര്‍ഷം ജനസംഖ്യ കുതിച്ചുയരാന്‍ ഇടയാക്കിയത്.യു.എ.ഇ നടപ്പാക്കിയ ഉദാര വിസനിയമങ്ങളും സഹായകമായി.

ദുബൈയില്‍ ഈ വര്‍ഷം പുതിയതായി പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞു. ആദ്യമായാണ് എമിറേറ്റില്‍ ഇത്രയധികം വിദ്യാര്‍ഥികള്‍ പുതിയതായി പ്രവേശനം നേടുന്നത്. കോവിഡിന് മുമ്ബ് ഇത് 2.95 ലക്ഷമായിരുന്നു. യു.എ.ഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനവും ദുബൈ എമിറേറ്റിലാണ്. 1990ല്‍ 4.73 ലക്ഷമായിരുന്നു.

2000ല്‍ ഇത് 9.07 ലക്ഷം ആയെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരട്ടിയായി -18 ലക്ഷം. വീണ്ടും പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ജനസംഖ്യ ഇരട്ടിച്ചു. ഇതില്‍ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്. 2040ഓടെ 58 ലക്ഷം ജനങ്ങള്‍ എന്നതാണ് ദുബൈ സര്‍ക്കാറിന്‍റെ ലക്ഷ്യം. ഇതിലേക്കുള്ള യാത്ര വേഗത്തിലാണെന്നും മഹാമാരിക്കിടയിലും ദുബൈ മുന്നോട്ടുതന്നെയാണെന്നും സൂചിപ്പിക്കുന്നു പുതിയ കണക്കുകള്‍.

മിഡില്‍ ഈസ്റ്റ് ആന്‍റ് നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി യു.എ.ഇയിലെ അബൂദബിയും ദുബൈയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം തവണയാണ് അബൂദബിയും ദുബൈയും ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഇകണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേയിലാണ് വാസയോഗ്യമായ നഗരങ്ങളായി അബൂദബിയും ദുബൈയും തിരഞ്ഞെടുത്തത്. നൂറ്റിയെഴുപത്തി മൂന്ന് നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.

സ്ഥിരത, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ പരിചരണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു സര്‍വേ നടത്തിയത്. ആഗോള റാങ്കിങ് പ്രകാരം അബുദബിക്ക് 77, ദുബൈക്ക് 79 ആണ് റാങ്ക്. 2021ല്‍ പട്ടികയില്‍ 12ാം സ്ഥാനത്തായിരുന്ന വിയന്നയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്.പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിലേറെയും യൂറോപ്യന്‍ നഗരങ്ങളാണ് കൈയടക്കിയത്.ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ വിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സെറ്റിലാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതിനിടയിലാണ് ജനസംഖ്യയിൽ ഇത്രയുമൊരു വർദ്ധന ദുബൈ സ്വന്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (41 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (53 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends