Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൽമാൻ രാജാവിന്റെ സാമ്പത്തിക നയങ്ങൾ കിടുക്കി, ‌‌11 വ​ര്‍​ഷ​ത്തി​നി​ടെ സൗദിയിൽ പ്രവാസികളെ പോലും അത്ഭുതപ്പെടുത്തിയ വളർച്ച

03 AUGUST 2022 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിന്റെ സാമ്പത്തിക നയങ്ങൾ സൗദിയിൽ ഫലം കണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് സൽമാൻ രാജാവിന്റെ സംഭാവനകൾ വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. സൗദി അറേബ്യയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ്.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഈ വര്‍ഷം രണ്ടാം പാദത്തില്‍ 11.8 ശതമാനം വളര്‍ച്ചയിലേക്ക് കുതിച്ചുയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഇത്. വര്‍ഷം തോറും എണ്ണ മേഖലയില്‍ 23.1 ശതമാനവും എണ്ണയിതര മേഖലകളില്‍ 5.4 ശതമാനവും വര്‍ധിച്ചതാണ് സാമ്പത്തിക വളര്‍ച്ചക്ക് നേട്ടമായത്. സര്‍ക്കാര്‍ സേവന മേഖലയിലെ വളര്‍ച്ചയും 2.2 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 20.3 ശതമാനം വര്‍ഷംതോറും 2.9 ശതമാനം ത്രൈമാസാടിസ്ഥാനത്തിലും എണ്ണ മേഖലയിലുണ്ടായ ഗണ്യമായ ഉയര്‍ച്ചയും എണ്ണയിതര പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 3.7 ശതമാനമായതുമാണ് സാമ്ബത്തിക വളര്‍ച്ചക്ക് വഴിവെച്ചതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച്‌ രണ്ടാം പാദത്തില്‍ യഥാര്‍ഥ ജി.ഡി.പി 1.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എണ്ണമേഖലയില്‍ 4.8 ശതമാനം വര്‍ധിച്ചതും സര്‍ക്കാര്‍ സേവനമേഖലയില്‍ 0.2 ശതമാനം വര്‍ധനയുണ്ടായതും എണ്ണയിതര മേഖലയില്‍ 0.4 ശതമാനം കുറഞ്ഞതുമാണ് ഇപ്പോഴത്തെ വളര്‍ച്ചക്ക് കാരണം. ആദ്യ പാദത്തില്‍ സൗദിയുടെ യഥാര്‍ഥ ജി.ഡി.പി 9.9 ശതമാനമായിരുന്നു.

ത്രൈമാസ അടിസ്ഥാനത്തില്‍, കാലാനുസൃതമായി ക്രമീകരിച്ച ജി.ഡി.പി 2.6 ശതമാനം മികവ് പുലര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അന്താരാഷ്ട്ര നാണയനിധി ഏറ്റവും പുതിയ കണക്കുകളില്‍ സൗദി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഈ വര്‍ഷം 7.6 ശതമാനവും 2023ല്‍ 3.7 ശതമാനവും പ്രതീക്ഷിക്കുന്നതായും അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സൗദി അറേബ്യയിൽ വിദേശികളയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ജോലി ചെയ്യുന്നവരടക്കം താമസക്കാരായ വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിലെ കണക്കുമായി ഇത് താരതമ്യം ചെയ്യുമ്പോൾ 2 ശതമാനം കുറവാണ് ഉണ്ടായതെന്ന് സൗദി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (41 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (53 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends