Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നാട്ടിലേക്കാണോ യാത്ര..? ടെർമിനലുകളിൽ അടിമുടി മാറ്റം, റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനലിൽ മാറ്റം വരുത്തി, ആറാം തീയതി മുതൽ പ്രാബല്യത്തിൽ

03 DECEMBER 2022 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികൾക്ക് പ്രത്യേക മുന്നറിയിപ്പ്. ‌റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനലിൽ മാറ്റം വരുത്തുകയാണ്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ വഴിയായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ.ഇനി ഈ മാസം ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക.

ടെർമിനൽ മാറിയതോടെ യാത്രക്ക് മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം. ഇന്ത്യയിലേക്കടക്കം ഫ്ലൈ നാസിന്റെ വിമാനങ്ങൾ ഇതുവരെ ടെർമിനൽ രണ്ടിലാണ് വന്നു പോയിരുന്നത്. ഇനിയിത് മൂന്നാം ടെർമിനലിലേക്കാണ് വരിക.ഫ്ലൈ അദീൽ സർവീസുകളും മൂന്നിലേക്കാണ് വന്നു പോവുക. ഈ മാസം എട്ടു മുതലാകും ഈ മാറ്റം. ഇതോടൊപ്പം സൗദി എയർലൈൻസിന്റെ ടെർമിനലുകളിലും മാറ്റം വന്നു.

ഡിസംബര്‍ നാലിന് ഉച്ച മുതലാണ് സൗദിയയുടെ ടെര്‍മിനല്‍ മാറ്റം തുടങ്ങുന്നത്. അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനങ്ങളും നാലാം ടെര്‍മിനിലേക്ക് ഞായറാഴ്ച മാറും. ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ അഞ്ചിനാകും നാലാം ടെര്‍മിനലിലേക്ക് മാറ്റുക. ഫലത്തിൽ ഫ്ലൈനാസും അദീലുമൊഴികെ എല്ലാ അന്താരാഷ്ട സർവീസും ഇനി ടെർമിനൽ നാലു വഴിയാകും.

അതേസമയം ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംങ് നടത്തി . കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ട വിമാനം അതിന് സാധിക്കാതെ വന്നതോടെയാണ് നെടുമ്പോശേരിയിലേക്ക് തിരിച്ചുവിട്ടത്. മുക്കാള്‍ മണിക്കൂറോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്. സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ബോയിംഗ് 738 വിമാനത്തിൽ മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ വക്താവ് പറഞ്ഞു. യാത്രക്കാര്‍ എല്ലാവരും ജീവഭയത്തോടെയാണ് വിമാനത്തില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളി വൈകിട്ട് 6.27ന്‌ ആയിരുന്നു വിമാനം കോഴിക്കോട്‌ ഇറങ്ങേണ്ടിയിരുന്നത്‌. 5.59ന്‌ ആണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്.ഏത് അടിയന്തര സാഹചര്യം നേരിടാനും രണ്ട് വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് രണ്ട് തവണയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനം പറന്നത്.

കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വിമാനം കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മൂന്നോളം തവണയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയത്. ശേഷം നാലാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്.ഈ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരുന്നു. 7.19ന് വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends