Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ കൂട്ട പരിശോധന, എല്ലാത്തിനേയും കൈയ്യോടെ പൊക്കി, ഒരാഴ്ചയ്ക്കിടെ 14,133 നിയമലംഘകർ പിടിയിലായതായി അധികൃതർ

04 DECEMBER 2022 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ നിയമലംഘനം നടത്തി പിടിയിലാകുന്നവരുടെ എണ്ണം ഒരോ ദിനം കഴിയുന്തോറും ഗണ്യമായി കൂടുകയാണ്. ഒരോ ആഴ്ച്ചയിലും പിടിയിലാകുന്നവരുടെ എണ്ണം അധികൃതർ പുറത്തുവിടാറുണ്ട്. നവംബര്‍ 24 മുതല്‍ 30 വരെ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘനം നടത്തി പിടിയിലായവരുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 14,133 പേർ അധികൃതരുടെ പിടിയിലായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

താമസ നിയമങ്ങള്‍ ലംഘിച്ചതിന് 8,148 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,859 പേരെയും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് 2,126 പേരെയും അറസ്റ്റ് ചെയ്തു.സൗദിയില്‍നിന്നും അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 40 പേരെ കൂടി പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു.

രാജ്യത്തേക്ക് അനധികൃത പ്രവേശനം, നിയമ ലംഘകര്‍ക്കുള്ള ഗതാഗത സൗകര്യം, അഭയം നല്‍കല്‍ എന്നിവ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തിയാല്‍ പരമാവധി 15 വര്‍ഷം വരെ തടവും ഒരു മില്യണ്‍ റിയാല്‍ വരെ പിഴയും വാഹനങ്ങളടക്കമുള്ള സ്വത്തുകള്‍ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ ലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.നവംബര്‍ 17 മുതല്‍ 23 വരെ സൗദി അധികൃതര്‍ റസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിന് 9,131 പേരെയും തൊഴില്‍ ലംഘനത്തിന് 2,416 പേരെയും അതിര്‍ത്തി ലംഘനത്തിന് 4,166 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

പ്രവാസികൾക്ക് മാത്രമല്ല നിയമലംഘനത്തിൽ ഏർപ്പെടുന്ന സ്വദേശികൾക്കും കടുത്ത ശിക്ഷയാണ് സൗദി വിധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റത്തിന് രണ്ട് സ്വദേശികൾക്കും ഒരു അറബ് പൗരനും 18 വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയും സൗദി കോടതി വിധിച്ചു. പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

പ്രതികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നടത്തിയ സാമ്പത്തിക അന്വേഷണത്തിലാണ് പ്രവാസി അക്കൗണ്ടുകളിൽ വൻ തുക നിക്ഷേപിക്കുകയും പിന്നീട് സൗദി അറേബ്യക്ക് പുറത്തേക്ക് കൈമാറുകയും ചെയ്‌തതായി വ്യക്തമായത്.ഫണ്ടിന്റെ ഉറവിടം പരിശോധിച്ചപ്പോൾ അനധികൃത സ്വത്താണെന്ന് കണ്ടെത്തി.

പ്രതികളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ വിചാരണ നടപടികൾക്ക് വിധേയമാക്കുകയും ഒടുവിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തത്.സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണങ്ങളാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ കുറ്റം ചുമത്തുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണത്തിന്റെ സമാന മൂല്യമുള്ള പണവും അതിന്റെ വരുമാനവും കണ്ടുകെട്ടാനും ജയിൽ ശിക്ഷയും പിഴയും അടച്ച ശേഷം പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends