Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

എല്ലാം നിരത്തി പിടിച്ച് പൂട്ടി, സൗദിയിൽ അധികൃതരുടെ മിന്നൽ നീക്കം, ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ ആയിരത്തോളം സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു, ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങൾക്ക് കനത്ത പിഴ

07 DECEMBER 2022 10:51 AM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമായി തുടരുകയാണ്. ഇപ്പോൾ അധികൃതരുടെ പരിശോധന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുകയാണ്. സൗദിയിൽ അധികൃതരുടെ ഫീൽഡ് പരിശോധനയിൽ ആയിരത്തോളം സ്ഥാപനങ്ങൾ അടപ്പിച്ചു. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ആയിരത്തോളം സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചത്.

നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഫീൽഡ് പരിശോധന തുടരുരാൻ തന്നെയാണ് തീരുമാനം.ഇക്കാര്യം അധികൃതർ ഇതിനോട‌കം തന്നെ വ്യക്തമാക്കി കഴിഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടപ്പിച്ചത് മാത്രമല്ല, ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.

ജിദ്ദ നഗരസഭക്ക് കീഴിൽ കഴിഞ്ഞ മാസം നടത്തിയ ഫീൽഡ് പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും 27,000 ലേറം ഫീൽഡ് പരിശോധനകൾ നടത്തി. ഇതിലൂടെ നിയമലംഘനം കണ്ടെത്തിയ 967 സ്ഥാപനങ്ങൾ അധികൃതർ താൽക്കാലികമായി അടപ്പിച്ചു.

കൂടാതെ ആരോഗ്യ കാർഡ് ഇല്ലാത്തതിനും, പുതുക്കാത്തതിനും, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിച്ചതിനും, ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിനുമായി 23,266 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.അൽബാഹ പ്രവിശ്യയിൽ അയ്യായിരത്തോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയ 867 സ്ഥാപനങ്ങൾക്കാണ് നഗരസഭ പിഴ ചുമത്തിയത്.

പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് ഇത്തരം സ്ഥാനപനങ്ങളിൽ തൊഴിലെടുക്കുന്നത്. ഇവർക്ക് വലിയൊരു തിരിച്ചടിയാണ് പെട്ടെന്നുള്ള അധികൃതരുടെ ഈ നടപടി.അതിനിടയിൽ വലിയ തിരിച്ചടിയെന്നോണം പ്രവാസികൾക്ക് മേൽ നിബന്ധന കടുപ്പിച്ചിരിക്കുകയാണ് കുവൈത്ത്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കി അധികൃതര്‍. കുറഞ്ഞ ശമ്പളക്കാരായവരെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ്‌ ലൈസൻസ് പിന്‍വലിച്ചത്. നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.

ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡം നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർശന പരിശോധന തുടരും. ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കലും പ്രധാന വിഷയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (3 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (4 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (4 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (8 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (10 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (11 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends