Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വെറും 2 ആഴ്ച്ചയ്ക്കുള്ളിൽ ദുബൈ വിമാനത്താവളത്തിൽ സംഭവിച്ചത്, ഫിഫ ലോകകപ്പ് തുടങ്ങിയതോടെ ദോഹയിലേക്ക് ഇതിനോടകം പറന്നത് ലക്ഷക്കണക്കിനാളുകൾ, അറേബ്യൻ മേഖലയിലാകെ ഫുട്‌ബോൾ ആവേശം പിടിമുറുക്കുന്നു

09 DECEMBER 2022 01:40 PM IST
മലയാളി വാര്‍ത്ത

യാത്രക്കായി നിരവധി പ്രവാസികൾ ദുബൈ വിമാനത്താവളത്തെ ആശ്രയിക്കുന്നവരാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് ദുബൈയിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്. അതിനിടയ്ലാണ് ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു ആവേശമായി ഫിഫ ലോകകപ്പ് എത്തിയത്. മത്സരം തുടങ്ങി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ദുബൈ വിമാനത്താവളം വഴി ദോഹലിലേക്ക് പറന്നത്.

ദുബൈയിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക ഷട്ടിൽ സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന സർവീസ് നടത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദുബൈ നഗരത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഫിഫ ലോകകപ്പ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 150,000 ഫുട്‌ബോൾ ആരാധകരാണ് ദുബൈയിൽ നിന്ന് ദോഹയിലേക്ക് പറന്നിരിക്കുന്നത്.

നിലവിൽ ഫ്ളൈദുബൈ, ഖത്തർ എയർവേയ്സ് എന്നിവയാണ് ലോകകപ്പിനായി ദുബൈയിൽനിന്ന് ദോഹയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നത്. പ്രതിദിനം 60 വിമാനങ്ങൾ വരെയാണ് ഇരു നഗരങ്ങൾക്കുമിയിൽ സർവിസ് നടത്തുന്നത്. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 600ലധികം വിമാന സർവിസുകളാണ് ഈ റൂട്ടിൽ മാത്രം നടന്നിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കം ഇതാദ്യമായി മിഡിൽ ഈസ്റ്റിലെത്തിയതോടെ ഖത്തറിനും യു.എ.ഇക്കും പുറമേ, അറേബ്യൻ മേഖലയിലാകെ ഫുട്‌ബോൾ ആവേശം പിടിമുറുക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ദുബൈ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പിനോടനുബന്ധിച്ച് വെറും 100 ദിർഹത്തിന് അതായത് 2252.65 ഇന്ത്യൻ രൂപയ്ക്ക് 90 ദിവസ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ ദുബൈ അനുവദിച്ചിരുന്നു. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ അവസരമൊരുങ്ങിയിരുന്നു.2022ൽ ഇതുവരെ 10.12 മില്യൺ സന്ദർശകർ ദുബായിൽ എത്തിയത്. ഇവരിൽ പത്ത് ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നാണ്.

മുൻ വർഷങ്ങളെക്കാൾ മൂന്നിരട്ടി ആളുകളാണ് ഈ വർഷം ഒക്ടോബർ വരെ ദുബായ് സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ദുബായിലെത്തിയത്. 20 ലക്ഷം ആളുകളാണ് ഈ മാസങ്ങളിൽ എത്തിയത്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബായിലെത്തിയത്.

ഇന്ത്യയിൽ നിന്നും 10.12 മില്യൺ സന്ദർശകർ എത്തിയപ്പോൾ സൗദി അറേബ്യ (907,000), യു.കെ (720,000), റഷ്യ (454,000), യുഎസ് (391,000), പാകിസ്ഥാൻ (279,000), ഫ്രാൻസ് (269,000) ജർമ്മനി (268,000), ഇറാൻ (247,000) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.2019നെ അപേക്ഷിച്ച് ഒമാൻ, റഷ്യ പൗരന്മാർ കൂടുതലായി ദുബായിൽ പര്യടനം നടത്തുന്നുണ്ട്.

ഒമാനിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം തോറും വർധന ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകൾ ദുബായിലേക്ക് എത്തുകയാണ്. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് കൂടുതൽ ആളുകൾ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends