Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾ കാത്തിരുന്ന ആ കിടിലൻ വാർത്ത..! പ്രവാസികളായ അമുസ്ലിങ്ങൾക്ക് വ്യക്തിനിയമം അനുവദിച്ച് യു.എ.ഇ, പുതിയ നീക്കം യു.എ.ഇയിൽ താമസിക്കുന്ന അമുസ്ലിംകൾക്ക് ഏറെ ഉപകാരപ്രദം

10 DECEMBER 2022 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇനി പ്രവാസികൾക്ക് നിയമപരമായ കാര്യങ്ങൾ യുഎഇയിൽ കൂടുതൽ എളുപ്പമാകും. അത്തത്തിലൊരു നീക്കമാണ് ഇപ്പോൾ രാജ്യത്ത് നടന്നിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ അമുസ്ലിങ്ങൾക്ക് വ്യക്തിനിയമം യു.എ.ഇ അനുവദിച്ചു. ഈ നിയമം അടുത്ത വർഷം ഫെബ്രുവരി മുതൽ നിലവിൽ വരും. യു.എ.ഇയിൽ താമസിക്കുന്ന അമുസ്ലിംകൾക്ക് ഏറെ ഉപകരിക്കുന്നതാകും പുതിയ തീരുമാനം.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ വ്യക്തിഗത പദവി അനുവദിക്കുന്നതാണ് പുതിയ ഫെഡറൽ നിയമം . ഇത് പ്രാകാരം വിവാഹകരാറുകൾ നിയമപരമാക്കാനും കോടതിക്ക് മുമ്പിൽ ഹാജരായി വിവാഹമോചനം തേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും.

വിവാഹ മോചനാനന്തരമുള്ള സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്രട മാനദണ്ഡങ്ങൾ പ്രകാരമാണ് കോടതികൾ വിധി പ്രസ്താവിക്കുക. 2021 നവംബർ മുതൽ അബൂദബി എമിറേറ്റിൽ നടപ്പിലാക്കിയ നിയമമാണ് ഫെബ്രുവരി മുതൽ രാജ്യത്തെ ഫെഡറൽ നിയമമായി മാറുന്നത്.

ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുന്നതിന് ഏർപ്പെടുത്തിയ വിവിധ നടപടികളുടെ ഭാഗമായും നിയമസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഈ പരിഷ്കരണം . അതേസമയം ഈ നിയമമല്ലാത്ത രാജ്യം അംഗീകരിച്ച മറ്റു നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചും വ്യക്തി, കുടുംബ കാര്യങ്ങളിൽ തീർപ്പിലെത്താൻ അനുവാദം ലഭിക്കും.

മാത്രമല്ല, രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ മാര്‍ഗരേഖ  യുഎഇ
പ്രഖ്യാപിക്കുകയുണ്ടായി. യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഏഴ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയത്. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് ഓരോ കമ്പനിയുടെയും ചുമതലയാണ്.

അസംസ്‌കൃത സാധനങ്ങളോ നിര്‍മ്മാണ വസ്തുക്കളോ ഉപകരണങ്ങളോ മാലിന്യങ്ങളോ സംഭരിക്കുന്നതിന് കമ്പനിയുടെ ഹാളുകള്‍ താത്കാലിക സംഭരണ സ്ഥലങ്ങളായി ഉപയോഗിക്കരുത്. അതേപോലെ, കമ്പനികളിലെ യന്ത്രസാമഗ്രികള്‍ക്ക് ചുറ്റും തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും അവരുടെ ജോലികള്‍ ചെയ്യാനും സൗകര്യം നല്‍കുന്ന രീതിയില്‍ മതിയായ ഇടം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളെ വീഴുന്നതില്‍ നിന്നും വീഴുന്ന വസ്തുക്കളില്‍ നിന്നും മറ്റ് അപകടകരമായ വസ്തുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. കമ്പനികള്‍ ജോലിസ്ഥലങ്ങള്‍ക്കോ സൗകര്യങ്ങള്‍ക്കോ സമീപമുള്ള ചതുപ്പുനിലങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും നികത്തണം എന്നതാണ്. ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മറ്റു സാമഗ്രികളും അഗ്‌നി പ്രതിരോധശേഷിയുള്ളതും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കും സാങ്കേതിക ഫീച്ചറുകള്‍ക്കും അനുസൃതമായിരിക്കണം.

കമ്പനി ജീവനക്കാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കമ്പനിയിലെ സൗകര്യങ്ങള്‍, പ്രവേശന കവാടങ്ങള്‍, എക്‌സിറ്റുകള്‍, എമര്‍ജന്‍സി എക്‌സിറ്റ് ലൊക്കേഷനുകള്‍ എന്നിവ കൃത്യമായി അടയാളപ്പെടുത്തി നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലത്തെ നിലത്തിന് ദ്വാരങ്ങളോ തടസ്സങ്ങളോ ഇല്ലാത്ത സമമായതും പരന്നതുമായ ഉപരിതലം ഉണ്ടായിരിക്കണം. എന്നു മാത്രമല്ല, ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായി സുരക്ഷിതത്വം ഉള്ളതുമായിരിക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends