Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സൗദിയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ, പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

10 DECEMBER 2022 12:56 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ കനത്ത കാലാവസ്ഥവ്യതിയാനം തുടരുകയാണ്. രാജ്യത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത ആഴ്ചയുടെ അവസാനം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഹായിൽ, അൽ ഖസീം എന്നിവടങ്ങളിലടക്കം രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാദ്ധ്യതയുണ്ട്.

റിയാദ് മേഖലയിലെ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകൾ, കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും. കൂടാതെ മഴ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും പൊതുജനം അപകടം ഒഴിവാക്കാനായി അകലം പാലിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിവിധ വാർത്താ മാദ്ധ്യമങ്ങൾ വഴി അധികൃതർ യഥാസമയം നൽകുന്ന അറിയിപ്പുകൾക്ക് പൊതുജനങ്ങൾ കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.കനത്ത മഴയ്ക്ക് പിന്നാലെ സൗദി അറേബ്യ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.

ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും. ഇതിന് പിന്നാലെ മുന്നറിപ്പുമായി അധികൃതർ രംഗത്തെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് എത്തുന്നത്. ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്.

അതേസമയം, ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കടലില്‍ പോകുന്നവരോടും പൊതുജനങ്ങളോടും വേണ്ട മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാത്രമല്ല, കുവൈത്തിലും ചെവ്വാഴ്ച്ച ഇടിയോട് കൂടിയ കനത്തമഴയാണ് അനുഭവപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ച മുതൽ പെയ്ത് തുടങ്ങിയ കനത്ത മഴയിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ മണിക്കൂറുകളാണ് റോഡില്‍ കുടുങ്ങിയത്. വഫ്രയിലെ ജനവാസ മേഖലയിലെ മഴവെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയകിനെ തുടർന്ന് അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയിരുന്നു.

പുലർച്ച മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. മുൻകരുതലായി റോഡിലെ അണ്ടർപാസ് വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നുവെങ്കിലും ചില അണ്ടർപാസ് വേകൾ ട്രാഫിക്ക് വിഭാഗം അടച്ചിരുന്നു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. യുഎഇയിൽ താപനില ക്രമാതീതമായി കുറഞ്ഞ് തുടങ്ങിയിരിക്കുകായാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends