Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

സൗദിയെ നടുക്കി വീണ്ടും അപകടം..! റിയാദിൽ ബസ് മറിഞ്ഞ് 2 മരണം, പരിക്കേറ്റ ഒമ്പത് പേരിൽ 2 പേരുടെ നില ​ഗുരുതരം

11 DECEMBER 2022 04:28 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ അടുത്തിടെയായി വാഹനാപകടങ്ങൾ കൂടുകയാണ്. നിരവധി പേരുടെ ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത്. ഇപ്പോൾ റിയാദിലുണ്ടായ ബസപകടത്തിൽ രണ്ട് പേര്‍ മരണപ്പെട്ടിരിക്കുകയാണ്. അപകടത്തിൽ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. റിയാദ് ദമ്മാം ഹൈവേയില്‍ അല്‍മആദിന്‍ പാലത്തിന് സമീപം സാപ്റ്റികോ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. റെഡ്ക്രസന്റിന്റെ പത്ത് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള മൂന്ന് ടീമുകള്‍ അപകടസ്ഥലത്തെത്തി മരിച്ചവരെയും പരിക്കേറ്റവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ബസപകടത്തിൽപ്പെടാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തവന്നിട്ടില്ല. യാത്രക്കാരായി എത്രപേർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ചും വ്യക്തതവന്നിട്ടില്ല. സൗദിയിൽ കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയിൽ ബസ് മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.

മക്കയിലേക്ക് പോകുകയായിരുന്നു ബസ് തലകീഴായി മറിഞ്ഞ് 38 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 38 പേരില്‍ 27 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.ബാക്കി 13 പേർക്ക് നിസ്സാര പരിക്കാണുണ്ടായിരുന്നത്. അതിനാൽ ഇവർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകുകയായിരുന്നു.

അതുപോലെ അസീര്‍ പ്രവിശ്യിൽ കഴിഞ്ഞ ദിവസം ബസ്‍ അപകടത്തില്‍പെട്ട് നാല് പേരാണ് മരണപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് റിയാദ് പ്രവിശ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.

രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ - വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇവരെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇതിനൊക്കെ പുറമേ...രണ്ടാഴ്ച്ച മുമ്പുണ്ടായ അപകടത്തിൽ ഒരു സൗദി കുടുംബത്തിലെ ഏഴ് അംഗങ്ങളും ഒരു ഫിലിപ്പീന്‍സ് ജോലിക്കാരിയും ഉള്‍പ്പെടെ എട്ട് പേർ മരിച്ചിരുന്നു. റിയാദ് മേഖലയിലെ വാദി ദവാസിര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഒരു സൗദി കുടുംബത്തിലെ ഏഴ് അംഗങ്ങളും ഒരു ഫിലിപ്പീന്‍സ് ജോലിക്കാരിയും ഉള്‍പ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്.

രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ഗസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ രണ്ടു പേരും സൗദി പൗരന്‍മാരാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സൗദി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപ്പിടിക്കുകയും യാത്രക്കാര്‍ വെന്തുമരിക്കുകയും ചെയ്യുകയായിരുന്നു. വാഹനത്തില്‍ കുടുംബത്തിലെ എട്ടുപേരും അവരുടെ വീട്ടുജോലിക്കാരനുമാണ് ഉണ്ടായിരുന്നത്. അല്‍ റെയിന്‍ - വാദി അല്‍ ദവാസിര്‍ റോഡില്‍ വച്ചായിരുന്നു അപകടം.

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ സൗദി കുടുംബം സഞ്ചരിച്ച വാഹനത്തിന് തീപ്പിടിക്കുകയായിരുന്നു. ഏഴ് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരിയും സംഭവ സ്ഥലത്തു തന്നെ മരിച്ചു.മാതാപിതാക്കുളും അഞ്ച് മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് ദാരുണമായി അപകടത്തില്‍ പെട്ടത്. വാരാന്ത്യം ചെലവഴിക്കാന്‍ അബഹയില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. 13 വയസ്സുള്ള ഒരു പെണ്‍കുട്ടി അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (3 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (3 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (3 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (8 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (10 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (11 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends