Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ കൊടുംമഴ, റോഡുകൾ വെള്ളത്തിനടിയിൽ, മക്കയിലെ വിവിധ തെരുവുകളിൽ വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു, ഒഴുക്കിൽപ്പെട്ടകാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി, വിമാന സർവ്വീസുകളിൽ ആശങ്ക, വരും മണിക്കൂറുകളിൽ കനത്ത ജാഗ്രത

13 DECEMBER 2022 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ കനത്തമഴ തുടരുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മക്കയിലെ വിവിധ തെരുവുകളിൽ വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി പെയ്ത മഴയിൽ മക്കയിലെ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി.

ഇത് മൂലം ഗതാഗത തടസങ്ങളുണ്ടായതായും ചില വാഹനങ്ങൾക്ക് തകരാർ സംഭവിച്ചതായും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഒഴുക്കിൽപ്പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. മഴപെയ്യുന്ന സാഹചര്യങ്ങളിൽ അടിപാതകൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മഴക്കെടുതി നേരിടാൻ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.

ജിദ്ദയുൾപ്പെടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. ജനങ്ങൾ വീടുകളിൽ കഴിയാൻ അധികൃതർ അഭ്യർഥിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ജിദ്ദയിൽ മഴ ആരംഭിച്ചത്. പലയിടത്തും മഴ തുടരുകയാണ്. വ്യാഴാഴ്ചയോടെ രാജ്യത്തു മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നു നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.

ജിദ്ദയിലും പരിസരങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. താഴ്‌വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടു നിൽക്കണമെന്നു സിവിൽ ഡിഫൻസ് വിഭാഗം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മഴ പെയ്യുന്ന സ്ഥലങ്ങളിൽ പുറത്തിറങ്ങരുതെന്നും മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ അറിയിച്ചു.

ദൂരക്കാഴ്ച കുറയുന്നതിലേക്കും ഉയർന്ന കടൽ തിരമാലകളിലേക്കും നയിക്കുന്ന ശക്തമായ കാറ്റും ഉണ്ടാകും.അതുപോലെ യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര സമയം ഉറപ്പ് വരുത്തണമെന്ന് എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു.ജിദ്ദ വിമാനത്താവളം വഴിയുള്ള യാത്രക്കാർ യാത്രയ്ക്കു മുൻപു ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതൽ മൂന്ന് ദിവസത്തേക്കു വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുൻപു വിമാനകമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകൾ ഉറപ്പ് വരുത്തണമെന്നു ജിദ്ദ വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നു ജിദ്ദ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, സൗദിയിൽ കനത്തമഴ തുടരുമെന്ന പിന്നാലെ പകര്‍ച്ചപ്പനിക്കെതിരേ ജാഗ്രതാ പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രാജ്യത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാചര്യത്തിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നേരിടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ഫ്‌ളൂ വാക്‌സിന്‍ എടുക്കുക എന്നത്. അതോടൊപ്പം ഫെയ്‌സ് മാസ്‌ക്ക് ധരിക്കുന്നതും രോഗം പകരാതിരിക്കാനുള്ള പ്രധാന പ്രതിരോധ മാര്‍ഗമാണെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷന്‍ ഈ രോഗത്തിന്റെ അണുബാധയെ 70 മുതല്‍ 90 ശതമാനം വരെയാണ് തടയുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends