യുഎഇയിൽ വിസ നടപടികളിലെ നിർണായക മാറ്റങ്ങൾ, പുതിയ ഉത്തരവ് വന്നതോടെ ഒമാനിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്, ബസ് വഴിയും സ്വന്തം വാഹനത്തിലും ആകാശമാര്‍ഗവും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു

യുഎഇ വിസ നടപടികളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. വിസിറ്റ് വിസയിൽ രാജ്യത്തക്ക് തൊഴിലന്വേഷിച്ച് എത്തുന്ന വർക്ക് ഇനി വിസ പുതുക്കണമെങ്കിൽ രാജ്യം വിടണം എന്ന് അടുത്തിടെ നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഷാര്‍ജ, അബൂദബി എമിറേറ്റുകളിലാണ് നിര്‍ദേശം പ്രാബല്യത്തില്‍വന്നത്. പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും.
പുതിയ ഉത്തരവ് വന്നതോടെ ഒമാനിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുകയാണ്. വിസ പുതുക്കുന്നതിനായി എമിറേറ്റ്സിന്റെ തൊട്ടടുത്ത പ്രദേശമായ ഒമാനിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്. അബൂദബിയില്‍ 90 ദിവസത്തെ വിസിറ്റ് വിസ ലഭിച്ച ഒരാള്‍ക്ക് രാജ്യം വിട്ടുപോകാതെ തന്നെ ഓണ്‍ലൈനില്‍ പുതുക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഇതാണ് നിര്‍ത്തലാക്കിയത്.
ദുബൈയില്‍ ഇപ്പോള്‍ വിസിറ്റ് വിസ പുതുക്കുന്നുണ്ടെങ്കിലും മറ്റു എമിറേറ്റ്സിനെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്. അതിനാല്‍ത്തന്നെ, വിസ തീയതി കഴിയുന്ന സമയത്ത് രാജ്യത്തുനിന്ന് പുറത്തുപോയി പുതിയ വിസയില്‍ വരുകയേ വഴിയുള്ളൂ. ഇതിനാണ് ഏറ്റവും യാത്രച്ചെലവ് കുറവുള്ള രാജ്യമായ ഒമാന്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത്.
ബസ് വഴിയും സ്വന്തം വാഹനത്തിലും ആകാശമാര്‍ഗവും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.യു.എ.ഇ അതിര്‍ത്തി കടന്നുകഴിഞ്ഞ് വിസക്കുവേണ്ടി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ നാലുമുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ ലഭിക്കും. ഒമാനിലേക്ക് ബസ് മാര്‍ഗം എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബസ് ചാര്‍ജ്, വിസ ചെലവ്, ഒരു ദിവസത്തെ താമസം അടക്കം ഒരു നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവല്‍ കമ്പനികള്‍ ഈ സമയത്ത് ഏര്‍പ്പാട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha



























