Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

കുവൈത്തിൽ 10 മാസത്തിനുള്ളില്‍ സംഭവിച്ചത്, ആ കണക്കുകൾ പുറത്ത്‌‌, കലിതുള്ളി ​ഗൾഫ് രാഷ്ട്രം, പ്രവാസികൾക്കെതിരെ കടുത്ത നടപടികൾ...!

19 DECEMBER 2022 11:08 AM IST
മലയാളി വാര്‍ത്ത

കടുത്ത നിബന്ധനകളാണ് അടുത്തിടെയായി പ്രവാസികൾക്കുമേൽ കുവൈത്ത് ഭരണകൂടം എടുത്തിരിക്കുന്നത്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്. ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. നിയമങ്ങൾ പാലിക്കാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരേയും കടുത്ത ശിക്ഷകളാണ് സ്വീകരിക്കുന്നത്.

അതിനിടെ കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ 10 മാസത്തിനുള്ളില്‍ യാത്രാ നിരോധനം ഏർപ്പെടുത്തിയവരുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേതിലും അപേക്ഷിച്ച് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 47,000ത്തിലേറെ പേര്‍ക്കെതിരേ യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റ് പൗരന്‍മാരും പ്രവാസികളുമായി 47,512 പേര്‍ക്കെതിരെ നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയതായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് അല്‍ ഖബസ് ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരോധന ഉത്തരവുകളെക്കാള്‍ 17 ശതമാനം കൂടുതലാണ് ഇത്തരണ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഏതൊക്കെ കേസുകളിൽ ഏതൊക്കെ രാജ്യക്കാര്‍ക്കാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകളും കുവൈത്ത് കടുപ്പിച്ചിരിക്കുകയാണ്.
ഇതോടെ നിരവധി പ്രരവാസിളുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ്‌ ലൈസൻസ് പിന്‍വലിച്ചത്. നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും.

ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (3 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (3 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (3 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (8 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (10 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (11 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends