Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

യുഎഇയിൽ ഇനി ഇത് നടക്കില്ല, നിബനകൾ പാലിച്ചേ മതിയാകൂ, സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പുതിയ നിര്‍ദേശങ്ങൾ, സ്വദേശി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ നടപടി

19 DECEMBER 2022 12:28 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളെല്ലാം സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിൽ ഒരുവിട്ടുവീഴ്ച്ചയും കൂടാതെ അതിനുള്ള കരുക്കൾ അവർ നീക്കുന്നുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുപ്പിക്കണം എന്നാണ് വ്യവസ്ഥ. വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. യുഎഇ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിബന്ധനകൾ മുന്നോട്ടുവെയ്ക്കുകയാണ്.

സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശി വത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ നിര്‍ദേശം.അതായത് ഇമാറാത്തികള്‍ക്ക് ജോലിനല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നതും കുറഞ്ഞ ശമ്പളം നല്‍കുന്നതും കുറ്റകരമായി കണക്കാക്കപ്പെടും. മാനവ വിഭവശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

1.ഇമാറാത്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട് എന്ന കാരണത്താല്‍ അവരുടെ ശമ്ബളത്തില്‍ കുറവ് വരുത്തരുത്.

2.നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങള്‍ നല്‍കരുത്.

3.തൊഴില്‍ പെര്‍മിറ്റ് അനുവദിച്ച്‌ ഒരുമാസത്തിനുള്ളില്‍ ജീവനക്കാര്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യണം.


4.ഇമാറാത്തി പൗരന്‍മാര്‍ക്ക് ഉചിതമായ തൊഴില്‍ സാഹചര്യങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും തൊഴില്‍ പരിശീലനവും നല്‍കണം.

5.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യുമ്ബോള്‍ സര്‍ക്കാറിന്‍റെ ഇമാറാത്തിവത്കരണ നയങ്ങളും ഗുണങ്ങളും പരാമര്‍ശിക്കരുത്. ഇല്ലെങ്കില്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.

6.സഹപ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇമാറാത്തി ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്ബളം നല്‍കുന്നത് കുറ്റകരമാണ്.

7.തൊഴിലുടമകള്‍ ഇമാറാത്തി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും നിയമപരമായ ശമ്ബളം നല്‍കുകയും ചെയ്യണം.

8.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച്‌ പരസ്യത്തില്‍ വിശദീകരിക്കരുത്.

എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. മാത്രമല്ല,സ്വദേശി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ യുഎഇ മുന്നറിയിപ്പുമായി ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യു എ ഇയിൽ ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

എന്നാൽ, ആനുകൂല്യത്തിന്‍റെ മറപിടിച്ച് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ ചൂണ്ടിക്കാട്ടി. തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ദുരുപയോഗം ചെയ്യരുത്.

ഇത്തരം നടപടികളെ കർശനമായി കൈകാര്യം ചെയ്യുമെന്ന് കടുത്ത ഭാഷയിൽ മന്ത്രി മുന്നറിയിപ്പ് നൽകി. 2026-ഓടെ സ്വകാര്യ മേഖലയിൽ 10 ശതമാനം ഇമാറാത്തിവത്കരണം എന്നതാണ് യു.എ.ഇ സർക്കാരിന്‍റെ ലക്ഷ്യം. അടുത്തവർഷം ജനുവരിയോടെ രണ്ട് ശതമാനം പൂർത്തിയാക്കിയിരിക്കണം. കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിലും മറ്റും ഇളവുണ്ട്. ഒപ്പം അടുത്തവർഷം സ്വദേശികളുടെ ശമ്പളം വർധിപ്പിക്കുന്നുണ്ട്, ഇതിന്‍റെ മറപിടിച്ചാണ് കമ്പനികൾ യു.എ.ഇ പൗരൻമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (3 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (3 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (3 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (7 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (8 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (10 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (11 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends