Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

യുഎഇയിൽ ഇനി കീശകീറാതെ പ്രവാസികൾക്ക് ജീവിക്കാം, നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നയായി റിപ്പോർട്ട്

21 FEBRUARY 2023 05:06 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നയാണ് റിപ്പോർട്ട്. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ തുടങ്ങിയവയുടെ മൊത്ത വിലയിൽ ശരാശരി 15–20 ദിർഹത്തിന്റെ കുറവുണ്ടായും റിപ്പോർട്ടിൽ പറയുന്നു. കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വില കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് വിപണയിലും പ്രതിഫലിച്ചു തുടങ്ങിയതിന്റെ ശുഭ സൂചനയാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുറവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.എന്തായാലും ഇത് യുഎഇയിലെ സാധാരണക്കാരായ പ്രവാസികൾക്ക് വിലയൊരു ആശ്വാസം തന്നെയാണ്.

സാധനങ്ങളുടെ പഴയതും പുതിയ പരിശോധിക്കുകയാണെങ്കിൽ തൊഴിലാളികൾ കൂടുതലായി കഴിക്കുന്ന സോന മസൂരി 5 കിലോയ്ക്ക് നേരത്തെ 25 ദിർഹം വരെ എത്തിയിരുന്നത് 18 ആയി കുറഞ്ഞു. ഒരു കിലോ ഫ്രോസൺ ചിക്കന് 10 ദിർഹമായിരുന്നത് ഇപ്പോൾ 7 ദിർഹമായി കുറഞ്ഞു. 3 ദിർഹത്തിന്റെ വ്യത്യാസം. 1.5 ലീറ്റർ പാചക എണ്ണയ്ക്ക് 15 ദിർഹമിൽ നിന്ന് 9 ദിർഹമായി.മറ്റു ചില ഇനങ്ങൾക്ക് ചില വ്യാപാരികൾ കുറഞ്ഞ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും മുഴുവൻ വ്യാപാരികളും കുറയ്ക്കാത്തതിനാൽ ആനുകൂല്യം താഴെതട്ടിൽ എത്തിയിട്ടില്ല.

ഏതാനും ആഴ്ചകൾക്കകം കൂടുതൽ ഉൽപന്നങ്ങൾക്ക് വില കുറയുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇറക്കുമതി ചെലവ് കുറഞ്ഞെങ്കിലും‍ ഉൽപാദന ചെലവും ആവശ്യവും കൂടിയതാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. ചില രാജ്യങ്ങളിൽ ഗോതമ്പ്, അരി തുടങ്ങിയ ഉൽപന്ന കയറ്റുമതി നിയന്ത്രണവും പ്രശ്നമുണ്ടാക്കുന്നതായി സൂചിപ്പിച്ചു. കോവി‍ഡ് കാലങ്ങളിൽ വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ ക്ലിയർ ചെയ്യാതെ മാസങ്ങളോളം കെട്ടിക്കിടന്നത് ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.

 

ഇതുമൂലം വിമാനങ്ങളിൽ പരിമിതമായി എത്തിയിരുന്ന സാധനങ്ങൾക്ക് കൂടിയ വില നൽകേണ്ടിവന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരുന്നു. വില 100% വരെ കൂട്ടാൻ മത്സരിച്ച വ്യാപാരികൾ വിലക്കുറവിന്റെ ആനുകൂല്യം 10% പോലും ഉപഭോക്താക്കൾക്കു നൽകാൻ വിമുഖ കാട്ടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു. കഴിഞ്ഞ 2 മാസമായി ഷിപ്പിങ് ചെലവ് പത്തിലൊന്നായി കുറഞ്ഞിട്ടും ഉൽപന്നങ്ങളുടെ വില കുറയ്ക്കാത്ത വ്യാപാരികളുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ എത്തുന്ന ഉൽപന്നങ്ങൾക്കെല്ലാം ഇതു ബാധകമാണ്.

യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പുവച്ച രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും തീരുവ ഒഴിവാക്കിയതും വിലക്കുറവിലേക്കു നയിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും വിപണിയിൽ പ്രതിഫിലിച്ചിട്ടില്ല. ഇന്ധനവില കൂടുമ്പോൾ സാധനങ്ങൾക്കു വില കൂട്ടുന്നവർ കുറഞ്ഞപ്പോൾ വില കുറയ്ക്കുന്നില്ല. റഷ്യ–യുക്രെയ്ൻ യുദ്ധം, ഇന്ധന വിലക്കയറ്റം, പ്രളയം തുടങ്ങി ഏറ്റവും ഒടുവിൽ തുർക്കി ഭൂകമ്പത്തിന്റെ പേരിലും വില കൂട്ടിയിരുന്നതായും സൂചിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധന വില കുറഞ്ഞെങ്കിലും സാധനങ്ങളുടെ വില കുറച്ചില്ല. കോവിഡിന് മുൻപുള്ള നിലയിലേക്ക് ഷിപ്പിങ് ചെലവ് തിരിച്ചെത്തിയതിനാൽ പല ചരക്ക് കടകളിൽ മാത്രമല്ല റെസ്റ്ററന്റുകളിലും ടെക്സ്റ്റൈൽസിലും മറ്റ് മേഖലകളിലും വരും നാളുകളിൽ സാധന വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (17 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (33 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (44 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (57 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends