Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദിയിൽ ശമ്പളമില്ലാതെ 25 ഇന്ത്യക്കാർ കുടുങ്ങിക്കിടന്നത് മാസങ്ങളോളം: ഒടുവിൽ തൊഴിലാളികൾക്ക് സഹായത്തിന്‍റെ കൈ...

27 FEBRUARY 2023 04:54 PM IST
മലയാളി വാര്‍ത്ത

റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി 'ദി സൗദി അറേബ്യൻ കട്ടേര'യിലെ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു പതിനൊന്ന് മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇതിൽ ഇടപെടുകയായിരുന്നു. യാംബു, ടൗണിൽ നിന്ന് ഏകദേശം 50 കിലോമീറ്ററകലെ യാംബു അൽ നഖ്‌ലിൽ ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴിലെത്തി ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം.

റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ദി സൗദി അറേബ്യൻ കട്ടേരയിലെ 25-ഓളം ഇന്ത്യൻ തൊഴിലാളികളായിരുന്നു 11 മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇടപെടുകയായിരുന്നു.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ച്‌ വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു. ഇതേ തുടർന്ന് സൗദിയിൽ നിർമ്മാണമേഖലയിൽ ജോലിക്കെത്തി ദുരിതത്തിലായി ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിന് ഒടുവിൽ പരിഹാരമാവുകയായിരുന്നു . സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു അൽ നഖ്‌ൽ എന്ന ചെറുപട്ടണത്തിൽ ഒരു ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴിലെത്തിയതാണ് തൊഴിലാളികൾ.

റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി 'ദി സൗദി അറേബ്യൻ കട്ടേര'യിലെ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു പതിനൊന്ന് മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. സൗദി തൊഴിൽ നിയമം ആർട്ടിക്കിൾ 90 (1.2), 61, 62 പ്രകാരം തൊഴിലുടമ എല്ലാ മാസവും തൊഴിലാളികൾക്ക്‌ കൃത്യമായി ശമ്പളം നൽകണമെന്നും ആർട്ട്ക്കിൾ 33 പ്രകാരം കാലാവധി കഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ പുതുക്കി നൽകണമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്നും ലേബർ അറ്റാഷെ ഈ മാസം 19-ന്‌ കമ്പനിക്ക് അയച്ച കത്തിൽ പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർന്ന് റിയാദിലെ കമ്പനി ആസ്ഥാനത്തുനിന്നും ഇക്കഴിഞ്ഞ ദിവസം ഹ്യൂമൻ റിസോഴ്സ്‌ വിഭാഗത്തിലെ ഉന്നത സൗദി ഉദ്യോഗസ്ഥൻ തൊഴിലാളികളെ സന്ദർശിച്ച്‌ പ്രശ്നപരിഹാരത്തിന്‌ ശ്രമം തുടങ്ങി.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ച്‌ വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ തന്നെ പുതുക്കി നൽകണമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും ഉടൻ തന്നെ പരിഹരിക്കണമെന്നും ലേബർ അറ്റാഷെ ഈ മാസം 19-ന്‌ കമ്പനിക്ക് അയച്ച കത്തിൽ പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർന്ന് റിയാദിലെ കമ്പനി ആസ്ഥാനത്തുനിന്നും ഇക്കഴിഞ്ഞ ദിവസം ഹ്യൂമൻ റിസോഴ്സ്‌ വിഭാഗത്തിലെ ഉന്നത സൗദി ഉദ്യോഗസ്ഥൻ തൊഴിലാളികളെ സന്ദർശിച്ച്‌ പ്രശ്നപരിഹാരത്തിന്‌ ശ്രമം തുടങ്ങി.

ആദ്യപടിയായി ശമ്പള കുടിശികയിൽ നിന്നും ഒരു മാസത്തെ ശമ്പളം കഴിഞ്ഞദിവസം തൊഴിലാളികൾക്ക്‌ ലഭിച്ചു. മൂന്നുമാസമായി നിർത്തിവെച്ച കമ്പനിയിലെ ജോലി ഉടൻ പുനരാരംഭിക്കാനും അധികൃതർ തീരുമാനമെടുത്തു. തൊഴിൽ പ്രതിസന്ധിയിൽ അകപ്പെട്ട കമ്പനിയിലെ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ യാംബുവിലെ സുമനസ്സുകളുടെ സഹകരണത്തോടെ നവോദയ കമ്മിറ്റി നേരത്തേ വിതരണം ചെയ്തിരുന്നു.

അടിയന്തിര സഹായങ്ങൾക്കും ഇന്ത്യൻ എംബസിയുമായി ഇടപെടൽ നടത്തി പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കാനും മുൻകൈയെടുത്ത നവോദയ പ്രവർത്തകർക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് സന്ദർഭോചിതമായി ഇടപെട്ട ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലേയും റിയാദ്‌ ഇന്ത്യൻ എംബസിയിലെയും ഉദ്യോഗസ്ഥർ, വിവിധ രീതിയിൽ മറ്റ്‌ സഹായ സഹകരണങ്ങൾ നൽകിയ യാംബുവിലെ സുമനസ്സുകൾ എന്നിവർക്ക് നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ പ്രത്യേകം നന്ദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (17 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (25 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (26 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (36 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (51 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends