Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പ്രവാസികൾക്ക്‌ ഇത് കനത്ത ഇരുട്ടടി....! യുഎഇയിലേക്ക് പറക്കാൻ ഇരട്ടിത്തുക, തീവെട്ടിക്കൊള്ളയുമായി വിമാനക്കമ്പനികൾ

09 MARCH 2023 03:25 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ പ്രതിസന്ധിയിലാക്കി യുഎഇയിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയരുന്നു. ‌‌അടുത്തിടെയായി ഒരു പരിധിവരെ കുറഞ്ഞ നിരക്കിലായിരുന്ന ടിക്കറ്റ് നിരക്കാണ് പെടുന്നനെ ഉയർത്തിയത്. കേരളത്തിൽ നിന്നും മാർച്ച് മാസം അവസാനം മുതൽ യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇപ്പോൾ ആശങ്കയിലാണ് പ്രവാസിക‌‌‌‌‌‌‌‌‌‌ൾ. പ്രധാനമായും കേരളത്തിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വേനലവധി ലക്ഷ്യമിട്ടാണ് ഈ നീക്കം.

വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുടുംബങ്ങളെ വിസിറ്റ് വിസയിൽ യു.എ.ഇയിലേക്കു കൊണ്ടുവരുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ അവസരം മുതലാക്കി പരമാവധി ലാഭം കൊയ്യാനാണ് വിമാനക്കമ്പനികളുടെ കണക്കുകൂട്ടൽ. കൂടാതെ വിസിറ്റ് വിസ പുതുക്കണമെങ്കിൽ യു.എ.ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തിലായതിനാൽ പലരും വിസിറ്റ് വിസ പുതുക്കാൻ നാട്ടിലേക്ക് തിരിക്കുകയാണ്. ഇതും വിമാനക്കമ്പനികൾ അവസരമാക്കിയിരിക്കുകയാണ്.

ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽ നിന്നും യു.എ.ഇയിലേക്കു ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യൻ രൂപയാണ്. ഏപ്രിൽ ഒന്നിന് കോഴിക്കോട് നിന്നും ദുബൈയിലേക്ക് 26000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അത് 30000 രൂപക്ക് മുകളിൽ വരും. മൂന്നും നാലും അംഗങ്ങളുള്ള കുടുംബത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുക. അവധിക്ക് നാട്ടിൽ പോയി വരുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചു വരുന്നവരെയും അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിൽ പോയി വരേണ്ടവരെയും ഉയർന്ന നിരക്ക് കാര്യമായി ബാധിക്കും.

ഏപ്രിൽ അദ്യത്തിൽ കോഴിക്കോട് നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അൽഐനിലേക്കുമുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്. എയർഇന്ത്യ എക്സ്പ്രസിന് കോഴിക്കോട് നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും ദിവസവും രണ്ടുവീതം സർവീസ് ഉണ്ട് . തിരക്കുള്ള സമയങ്ങളിൽ ചെറിയ വിമാനങ്ങൾക്ക് പകരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും വിമാന കമ്പനികൾ സർവീസ് നടത്താറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (17 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (25 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (26 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (36 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (51 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends