Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇരുചെവിയറിയാതെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി നാടുവിട്ടു, 17 വര്‍ഷത്തിന് ശേഷം മലയാളിക്ക് ​ഗൾഫിൽ പിടിവീണു, തൂക്കിയെടുക്കാൻ കേരള പൊലീസ് സൗദിയിൽ

09 MARCH 2023 03:50 PM IST
മലയാളി വാര്‍ത്ത

കുറ്റകൃത്യം ചെയ്തിട്ട് നാടുവിട്ടാൽ പിടിക്കപ്പെടില്ല എന്ന മിഥ്യധാരണവെച്ച് പുലർത്തുന്നവരുണ്ട്. എന്നാൽ വർഷങ്ങൾ എത്ര പിന്നിട്ടാലും അതിനി ഇപ്പോൾ ഏത് രാജ്യത്തേക്ക് കടന്നാലും കണ്ടെത്തി തക്കതായ ശിക്ഷ കൊടുത്തിരിക്കും. അത്തരമൊരു സംഭവമാണ് പുറത്തുവരുന്നത്. കേരളത്തില്‍ കൊലപാതകം നടത്തി മുങ്ങിയ മലയാളിയെ 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയായിരിക്കുകയാണ്.

വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടിലേയ്ക്ക് കോണ്ടുപോകാന്‍ കേരള പൊലീസ് സംഘം റിയാദിലെത്തി.2006ലായിരുന്നു കൊലപാതകം നടന്നത്. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീം (52) നെ പ്രതിയായ മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ ക്രൂര കൃത്യത്തിന്

ശേഷം പൊലീസിനെ വെട്ടിച്ച് പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. കേരള പൊലീസ് പ്രതിയെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടിയിരുന്നു. ലഭിക്കുന്ന വിവരമനുസരിച്ച് ഇയാൾ ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് പ്രതിയെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റെോ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് കടക്കാനെത്തിയ ഇയാളെ സൽവ അതിർത്തി പോസ്റ്റിൽ വെച്ച് സൗദി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന സൽവയിലെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇയാള്‍ അറസ്റ്റിലായ വിവരം സൗദി അധികൃര്‍ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം വഴി കേരള പൊലീസിനെ അറിയിച്ചു. പക്ഷേ നടപടിക്രമങ്ങൾ പൂർത്തിയാക്കാന് മാസങ്ങള്‍ എടുത്തു.

ശേഷം പ്രതിയെ കേരളത്തില്‍ എത്തിക്കാനായി മൂന്നംഗ ക്രൈബ്രാഞ്ച് സംഘത്തെ ഡി.ജി.പി അനിൽകാന്ത് നിയോഗിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് എസ്പി കെ. മോതീൻകുട്ടി, ഇൻസ്‌പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തി. സൗദി അധികൃതരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ സംഘം പൂർത്തിയാക്കി.

റിയാദ് മലസിലെ ഡിപ്പോർട്ടേഷൻ (തർഹീൽ) സെന്ററിൽ കഴിയുന്ന പ്രതിയുമായി ശനിയാഴ്ച വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കാനാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. ഞായറാഴ്ച പുലർച്ചെ 7.15ന് പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.

ദീർഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാള്‍ ഒരുതവണ നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്‍തിരുന്നു. ഇത് സംബന്ധിച്ചു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിന്നാലെയാണ് ഏതാനും വർഷം മുമ്പ് ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയത്. ഇതിനിടെ പ്രതി നാട്ടിലെത്തിയപ്പോൾ കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ആ കേസിലും പിടികിട്ടാപ്പുള്ളിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (18 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (26 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (27 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (37 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (52 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends