Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

യുഎഇ ആഘോഷ തിമർപ്പിൽ....! ഷെയ്ക്ക് ഹംദാന്റെ മകനൊരുക്കിയ ആ പിറന്നാൾ സമ്മാനം ഞെട്ടിച്ചു, മനസ് നിറയ്ക്കുന്ന ആ വീഡിയോ, ആശംസകളേകി പ്രവാസികളും

12 MARCH 2023 04:16 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ കരുത്തായ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കഴിഞ്ഞ ദിവസമാണ് 62 ആം പിറന്നാൾ ആഘോഷിച്ചത്. പൗരന്മാരോടും പ്രവാസികളോടും അനുകമ്പയോടെ പെരുമാറുന്ന ഭരണാധികാരിയാണ് അദ്ദേഹം. അതിനാൽ തന്നെ പൗരൻമാരും പ്രവാസികളും സർക്കാർ സ്ഥാപനങ്ങളും ‍ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളുമടക്കം അദ്ദേഹത്തിന് ആശംസകൾ നേർന്നു.

യുഎഇ ജനതയുടെ നേതാവിന് സോഷ്യൽ മീഡിയയിലും ആശംസ പ്രവാഹമായിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിഡന്റിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. മക്തൂമിന്റെ മകൻ റാഷിദ് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രത്തിന് നേരെ നടക്കുന്നതും അതിൽ ചുംബിക്കുന്നതുമായ ഇൻസ്റ്റഗ്രാം വിഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഷെയ്ഖ് ഹംദാന്റെ ഇരട്ടകുട്ടികളിൽ ഒരാളാണ് റാഷിദ്. വീഡിയോയില്‍ ഷെയ്ഖ് ഹംദാൻ നന്ദി എന്നു പറയുന്നത് കേൾക്കാം. എന്നാൽ കുഞ്ഞ് റാഷിദിനാകട്ടെ ഒരു തവണ ഉമ്മ വച്ച് മതിയായില്ല. അവൻ വീണ്ടും ചിത്രത്തിന് ഉമ്മ വയ്ക്കുന്നത് വീഡിയോയിൽ നമ്മൾക്ക് കാണാൻ സാധിക്കും. പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകനാണ് ഷെയ്ഖ് സായിദ്. പിതാവിന്റെയും മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെയും നിരീക്ഷണത്തിലാണ് വളര്‍ന്നത്.

പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്ര സേവനങ്ങള്‍ക്കു ശേഷം രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ ശേഷവും സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് അദ്ദേഹം ഒട്ടും മാറിപ്പോയിട്ടില്ലെന്നാണ് അതിനു ശേഷമുള്ള വിവിധ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പൗരന്‍മാരോടും പ്രവാസികളോടും ഏറെ അനുകമ്പയോടെയും സ്‌നേഹത്തോടെയും വര്‍ത്തിക്കുന്ന രാഷ്ട്രത്തലവന്‍ കൂടിയാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

ഷെയ്ഖ് മുഹമ്മദിന് ആത്മവിശ്വാസത്തോടെ ഹെലികോപ്റ്റര്‍ പറത്താൻ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. 1979-ല്‍ ഒരു മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പരിശീലനം ലഭിച്ച ഒരു പൈലറ്റാണ് എന്നതാണ് വസ്തുത. ഹെലികോപ്റ്റര്‍ പറക്കലിനു പുറമേ, പാരാട്രൂപ്പുകളും അദ്ദേഹത്തിന് വഴങ്ങും. മാത്രമല്ല ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്ന ശീലമാണ് ഷെയ്ഖ് മുഹമ്മദിന്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദിവസം 18 മണിക്കൂറാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ വാര്‍ഷിക അവധി ആഴ്ചയില്‍ കവിയാറില്ലെന്നും അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 minute ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (14 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (25 minutes ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (41 minutes ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (1 hour ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (1 hour ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends