Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ബിൻ സൽമാന്റെ സ്വപ്നം പൂവണിയുന്നു...! ആ 40 എണ്ണം ഉടൻ സൗദിയിൽ, റിയാദ് എയർ 2025ല്‍ സർവീസ് ആരംഭിക്കും, 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കും...

14 MARCH 2023 01:24 PM IST
മലയാളി വാര്‍ത്ത

ലോകത്തെപ്പോലും അതിശയിപ്പിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വൻ പ്രഖ്യാപനം. ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതിയും ഇപ്പോൾ പ്രഖ്യാപിച്ച പുതിയ ദേശീയ വിമാനക്കമ്പനിയുമെല്ലാം സൗദിയുടെ വികസനത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുന്നു.

റിയാദ് എയർ എന്ന് പേരിട്ടിരിക്കുന്ന വിമാനക്കമ്പനി ഇന്ത്യയുൾപ്പെടുന്ന ഏഷ്യയിലേക്കും സർവീസ് നടത്തും. ഇപ്പോൾ വിമാനക്കമ്പനിയുടെ സർവ്വീസ്, ഇതിന്റെ നേട്ടം, ലക്ഷ്യം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.

പുതിയ വിമാനക്കമ്പനിയായി റിയാദ് എയർ വരുമ്പോൾ സൗദിയുടെ സ്വപ്നങ്ങൾ ചെറുതല്ല. സർവിസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് ആഗോളതലത്തിലുള്ള സൗദിയുടെ യാത്ര, വ്യോമയാന വ്യവസായത്തിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.

2025ല്‍ സർവീസിന് തുടക്കം കുറിക്കാനാണ് പദ്ധതി. 2025ൽ സർവീസ് ആരംഭിക്കുമെന്ന് റിയാദ് എയർ സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. 2030 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസുണ്ടാകും. ലോകത്തെ ഏറ്റവും മുൻനിര യാത്രാ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇത് പ്രകാരം ആദ്യ 40 വിമാനങ്ങൾ ഉടൻ സൗദിയിലെത്തും. സർവീസിന് എയർബസ് A320, ബോയിംഗ് 737, എയർബസ് A350 തുടങ്ങിയ വിമാനങ്ങളാണ് എത്തുന്നത്.

റിയാദ് എയറിന്റെ സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് കിരീടാവകാശിയുടെ ഉത്തരവ്.ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയാണുള്ളത്. സർവീസ് ആരംഭിക്കുന്നതോടെ ലോകത്തെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം. ഓർഡർ നൽകിയ ആദ്യ നാൽപത് വിമാനങ്ങൾ സൗദിയിലെത്തുന്നുണ്ട്.

ലോകത്തിലെ തന്നെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം. ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സർവീസ് മത്സരമായി അത് മാറുമെന്നുറപ്പ്. ഇക്കാര്യം അന്താരാഷ്ട്ര ബിസിനസ് വാർത്താ ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.

 

എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആറ് മാസം മുമ്പ് പ്രഖ്യാപിച്ച റിയാദ് കിങ് സൽമാൻ വിമാനത്താവള പദ്ധതി പോലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിക്ഷേപമാണ് വിമാനക്കമ്പനിയിലും നടത്തുന്നത്.

2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയർ യാത്രക്കാരെ എത്തിക്കും. അവരുടെ യാത്ര മെച്ചപ്പെടുത്താനും റിയാദ് എയർ ലക്ഷ്യമിടുന്നു. റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.

പ്രകൃതിദത്തവും സൗദി അറേബ്യയുടെ തനത് സംസ്കാരം പേറുന്നതുമായ ആകർഷക കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് എയർലൈൻ അവസരം നൽകും. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്ക്കരണം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിമാന കമ്പനി ‘വിഷൻ-2030’ന് അനുസൃതമായി വ്യോമയാന വ്യവസായത്തിെൻറ ആഗോള മത്സരക്ഷമതയെ പിന്തുണയ്ക്കുമെന്നും കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 minutes ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (15 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (26 minutes ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (30 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (42 minutes ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (1 hour ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (1 hour ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends