Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

കല്ലും മണലും ആകാശത്തേയ്ക്ക് ഉയരുന്നു, പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ ചുഴലിക്കാറ്റ്, തായിഫിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

15 MARCH 2023 08:05 AM IST
മലയാളി വാര്‍ത്ത

സൗദിയിൽ കാലാവസ്ഥവ്യതിയാനം രൂക്ഷമാകുകയാണ്. അതിനിടെ പ്രവാസികളെ ആശങ്കയിലാക്കി ചുഴലിക്കാറ്റ്. തായിഫിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായിഫിന്റെ വടക്കു ഭാഗത്ത് അല്‍ഹിജ്ന്‍ പാലത്തിനു കിഴക്ക് അല്‍അസബ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.

കല്ലും മണലും ആകാശത്തേയ്ക്ക് ഉയരുന്ന കാഴ്ച ഭീതിതമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടും നനവും തണുപ്പുമുള്ള വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസം രൂപപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധന്‍ മുആദ് അല്‍അഹ്മദി അഭിപ്രായപ്പെട്ടു.

മാത്രമല്ല സൗദിയിൽ വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ അതായത് 16 തീയതിവരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തണുപ്പ് മാറി ചൂട് ശക്തമാകുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം പരക്കെ മഴ പെയ്തു.

വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളിലുമാണ് മഴ പെയ്തത്. റിയാദ് പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടുകള്‍ രൂപപ്പെട്ടു. അഫ്‌ലജില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ വെള്ളകെട്ടുകള്‍ രൂപപ്പെടുകയും പാറകളും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തതോടെ ഗതാഗത തടസ്സം നേരിട്ടു.

അസീര്‍, മക്കാ, അല്‍ബാഹ, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു. മഴയും പൊടിക്കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

കാലവസ്ഥ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവന്നതോടെ മക്ക, അല്‍ബാഹ, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, അല്‍ നമാസ്, മഹ്ദുദഹബ്, ഖുന്‍‍ഫുദ, ഹായില്‍ എന്നിവിടങ്ങിലെ സ്കൂളുകൾക്ക് 2023 മാര്‍ച്ച് 12നും അവധി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അവധി ആയിരിക്കുമെന്നും അതേസമയം തന്നെ വിദൂര രീതിയില്‍‍ പഠനം നടക്കുമെന്നും സ്‍കൂള്‍ അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 minute ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (14 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (25 minutes ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (41 minutes ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (1 hour ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (1 hour ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends