Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഒരുക്കിയത് കണ്ടോ? ഇനി ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്ക് സൗജന്യ വൈദ്യപരിശോധന നടത്താൻ അവസരം

17 MAY 2023 09:11 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇവിയെത്തുന്നവർക്ക് ഇനി മറ്റൊരു അവസരം കൂടെ ഒരുക്കിയിരിക്കുയാണ് അധികൃതർ. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന നടത്താം.

ഇമിഗ്രേഷൻ വിഭാഗവും 'തദാവീ ' മെഡിക്കൽ ഗ്രൂപ്പും സഹകരിച്ചാണ് ഈ പരിശോധനാ ക്യാംപെയ്ൻ. ഇത് യാത്രക്കാർക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് പുറമേ വിമാനത്താവളത്തിൽ ജോലിയിലുള്ള വിവിധ ഏജൻസികളുടെ ജീവനക്കാർക്കും പരിശോധന സൗജന്യമാണ് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞു ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണു ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽശൻഖീത്വി അറിയിച്ചു.

ഇന്റേണൽ മെഡിസിൻ, നേത്രരോഗം, എല്ല് രോഗം, വാർധക്യ സഹജരോഗങ്ങൾ, ഗൈനക്കോളജി, പ്രസവ ശുശ്രൂഷ ഫിസിയോ തെറാപ്പി, ഡർമറ്റോളജി, യൂറോളജി എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാണ്. രക്തത്തിലെ വൈറ്റമിൻ അളവ്, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയതായി തദാവീ ഗ്രൂപ്പ് ചെയർമാൻ മർവാൻ നാസിർ പറഞ്ഞു. പരിശോധനകളുടെ ഫലം അപ്പോൾ തന്നെ നൽകും. ഇതിനായി വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും വിമാനത്താവളത്തിലുണ്ട്. അങ്ങനെ പുതിയ പുതിയ മികച്ച സേവനങ്ങളുമായി മുന്നേറുകയാണ് ദുബൈ വിമാനത്താവളം.

അതുപോലെ തുടർച്ചയായ ഒമ്പതാം തവണയും ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നുപോയെന്ന ബഹുമതി ദുബൈ വിമാനത്താവളം സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലേക്കാണ് ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്. ഈ വർഷം ആദ്യമൂന്ന് മാസത്തെ കണക്കുകൾ പ്രകാരം 21.2 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോയി എന്നാണ് കണക്ക്.

കഴിഞ്ഞവർഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താൽ 55.8 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ദുബൈ വിമാനത്താളം കൈവരിച്ചതെന്ന് ദുബൈ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു. കോവിഡ് റിപ്പോർട്ട് ചെയ്ത 2019 അവസാനപാദത്തിന് ശേഷം ആദ്യമായാണ് മാസം 70 ലക്ഷം യാത്രക്കാർ എന്ന ശരാശരി കണക്ക് വിട്ട് യാത്രക്കാരുടെ എണ്ണം ഉയരുന്നത്. ഈവർഷം മാർച്ചിൽ മാത്രം യാത്ര ചെയ്തവരുടെ എണ്ണം 73 ലക്ഷം കടന്നു.

ഇന്ത്യയിലേക്കാണ് ദുബൈയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്. മാസം മുപ്പത് ലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് ദുബൈയിൽ നിന്ന് പറക്കുന്നത്. രണ്ടാം സ്ഥാനം സൗദിക്കാണ്. മാസം 16 ലക്ഷം യാത്രക്കാർ സൗദിയിലേക്കും, 14 ലക്ഷം യാത്രക്കാർ ഇംഗ്ലണ്ടിലേക്കും പറക്കുന്നു. 10 ലക്ഷം പേർ പാക്സിതാനിലേക്കും ദുബൈയിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends