Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

'ആ' പുതിയ മാറ്റങ്ങൾ വിനയായി, കുടുംബത്തോടൊപ്പം മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രവാസിയെ തടഞ്ഞു, മലയാളിക്ക് വൻ തുക പിഴ

20 MAY 2023 08:20 AM IST
മലയാളി വാര്‍ത്ത

മതിയായ രേഖകളില്ലാതെ കഴിയുന്നവരെ കണ്ടെത്താൻ കർശന പരിശോധനയാണ് സൗദിയിൽ നടക്കുന്നത്. ഇതിൽ ഒരു വീട്ടുവീഴ്ച്ചയും കൂടാതെ തന്നെ രാജ്യത്തെ മിക്ക ഇടങ്ങളും അരിച്ചുപെറുക്കി പരിശോധന നടക്കുന്നുണ്ട്. ഇപ്പോൾ മതിയായ രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് വൻ തുക പിഴയിട്ടിരിക്കുകയാണ് അധികൃതർ. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. സന്ദർശന വീസയിലുള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നു മക്കയിലേയ്ക്ക്‌ ഉംറയ്ക്ക്‌ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

ഹജ്ജിന് മുന്നോടിയായി മക്കയിലേയ്ക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാതെ എത്തിയ മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം പോയത്. കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിച്ച ശേഷം 500 റിയാൽ പിഴ ചുമത്തി ജിദ്ദയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

അതേസമയം ഹജ്ജിന് മുന്നോടിയായി വിദേശികൾക്ക് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം പ്രാബല്യത്തിലായി കഴിഞ്ഞു. ഹജ്ജ്, ഉംറ പെർമിറ്റുള്ളവർക്കും മക്കയിൽ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവർക്കും മക്കയിൽ പ്രവേശിക്കുന്നതിന് ഇളവുണ്ട്. മക്കയിൽ ജോലിയുള്ള സ്ഥാപന ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, സ്വദേശികളുടെ വിദേശി ബന്ധുക്കള്‍, ഹജ്ജ് സീസണ്‍ തൊഴില്‍ വിസയുള്ളവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകി പ്രത്യേക അനുമതി പത്രം നേടുന്നതോടെ അവർക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും.

ഇവർക്കുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നൽകിത്തുടങ്ങിയിട്ടുണ്ട്. മുകളിൽ പറയപ്പെട്ട വിഭാഗങ്ങളും സ്വദേശികളുമല്ലാത്ത എല്ലാവരെയും മക്കയിലേക്കുള്ള പ്രവേശന കവാടത്തിൽ തടഞ്ഞു തിരിച്ചയക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂടുതൽ സുരക്ഷാ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജിന് ഒരുക്കം സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം. ഈ മാസം 21 മുതൽ വിദേശ ഹാജിമാർ പുണ്യഭൂമിയിലെത്തിത്തുടങ്ങും.

എന്നാൽ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഹജ്ജ് സീസണില്‍ ഹജ്ജ് ചെയ്യാനോ ഉംറ ചെയ്യാനോ അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 90 ദിവസത്തെ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ മാത്രമേ അനുമതിയുള്ളു. പക്ഷേ ഹജ്ജ് സീസണില്‍ ഉംറക്കും അനുമതിയുണ്ടാവില്ല. രാജ്യത്തെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ടൂറിസ്റ്റ് വിസയിലുള്ളവരെ ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് തടയുന്നുണ്ട്. കൂടാതെ ഹജ്ജ് സീസണില്‍ ഉംറ ചെയ്യുന്നതില്‍ നിന്നുകൂടി തടയുന്നുണ്ട്.

നിയമങ്ങള്‍ പാലിക്കാന്‍ വിനോദസഞ്ചാരികളോടും സന്ദര്‍ശകരോടും മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കാതിരിക്കാന്‍ സന്ദര്‍ശന വിസയുടെ കാലാവധി കഴിയുന്നതോടെ രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിശുദ്ധ ഹജ്ജ് ജൂണ്‍ 26 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഹജ്ജിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചാലായിരിക്കും ഹജ്ജ് കര്‍മ്മത്തിന്റെ ദിവസങ്ങള്‍ കണക്കാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends