Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പ്രവാസിയായ ഭർത്താവിന്...കുഞ്ഞിനെ ഏൽപ്പിച്ച് കാമുകനൊപ്പം ഭാര്യയുടെ മുങ്ങൽ, കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറാൻ യുവതി സമ്മതിച്ചതായി റിപ്പോർട്ടുകൾ, പാസ്പോർട്ട് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ രണ്ടര വയസുകാരിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

20 MAY 2023 04:41 PM IST
മലയാളി വാര്‍ത്ത

ദുബൈയിൽ എത്തി കുഞ്ഞിനെ പ്രവാസിയായ ഭർത്താവിനെ ഏൽപ്പിച്ച് ഭാര്യ കാമുകനൊപ്പം പോയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നാദാപുരം സ്വദേശിനി ആണ് രണ്ടര വയസുള്ള കുഞ്ഞിനേയും ഭർത്താവായ ഷെരീഫിനേയും ഉപേക്ഷിച്ച് ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകമായ ഫയാസ് എന്ന ചെറുപ്പക്കാരനൊപ്പം പോയത്. ദുബൈ വിമാനത്താവളത്തിലുണ്ടായ നാടകീയമായ ഈ സംഭവത്തിന്റെ വീഡിയോ സഹികം ഭർത്താവായ ഷെരീഫ് തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഈ സംഭവത്തിൽ ഇപ്പോൾ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

കുട്ടിയുടെ പാസ്പോർട്ടുമായി യുവതി പോയതിനാൽ കുട്ടിയെ നാട്ടിൽ എത്തിക്കാനോ, ബാച്ചിലർ മുറിയിൽ കഴിയുന്ന ഷെരീഫിന് കുട്ടിയെ ഒപ്പം താമസിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലുമായിരുന്നു. കുട്ടിയുടെ പാസ്പോർട്ട് കിട്ടാനായി സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി നടത്തിയ ഇടപെടൽ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറാൻ യുവതി സമ്മതിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞാനുൾപ്പെടെയുള്ള ലീഗൽ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭർതൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരൻ നൽകിയ വിസയിൽ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായിൽ എത്തി കുട്ടിയെ ഭർത്താവിന്റെ കയ്യിൽ ഏല്പിച്ചു പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഇരുവരുടെയും പരിചയം. എന്നായിരുന്നു അദ്ദേഹം ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അവൾ ആ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ. കുഞ്ഞിനെ ഇനി എന്ത് കാരണവശാലും അവൾക്ക് വിട്ടു കൊടുക്കരുത് തുടങ്ങി വളരെ രൂക്ഷമായ വിമർശനങ്ങളാണ് യുവതിക്ക് നേരെ സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏർപ്പിച്ച് എല്ലാവരുടേയും കൺമുന്നിലൂടെ ദുബൈ വിമാനത്താവളത്തിൽ നിന്ന് യുവാവിനൊപ്പം പോയത്. ഇത് ഫോണിൽ പകർത്തിയ ഭർത്താവായ ഷരീഫ് കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, വിഡിയോയിൽ പറയുന്നുണ്ട്. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.

രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് ഷെരീഫ് പറയുന്നു. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു- ഷെരീഫ് ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി. നഴ്‌സിംഗിന് യുവതിയെ പഠിപ്പിച്ചതും ഭർത്താവ് തന്നെയാണ്.

കുഞ്ഞിന് സംസാരത്തിൽ ചെറിയ വിക്കൽ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കൺസൾട്ട് ചെയ്തിരുന്നു. കുഞ്ഞ് ഒരുപാട് ആശങ്കയിലായതുകൊണ്ടാണ് അങ്ങനെ ഒരു അവസ്ഥയുണ്ടയുണ്ടായത് എന്ന് ഡോക്ടർ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വന്നാലും ഭാര്യ കുഞ്ഞിന്റെ ശ്രദ്ധിക്കാതെ ഫോണിൽ ചാറ്റിൽ മുഴുകി ഇരിക്കുമെന്ന് ഭാര്യയുടെ മാതാവ് ഷെരീഫിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നാട്ടില്‍ ചെന്നപ്പോള്‍ ഭാര്യയുമായും അവരുടെ സുഹൃത്തുമായും സംസാരിച്ചു. തനിക്ക് ഒരു കുഞ്ഞുള്ളതാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും താന്‍ പറഞ്ഞതായും ഷെരീഫ് പറഞ്ഞു. എന്തായാലും കുഞ്ഞിന്റെ പാസ്പോർട്ടെങ്കിലും തിരിച്ചു കിട്ടുമെന്ന ആശ്വാസത്തിലാണ് ഷെരീഫ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends