Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിരലടയാളം നിർബന്ധം, വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് സൗദി കോണ്‍സുലേറ്റ്, പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിൽ വരും

24 MAY 2023 04:04 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് സൗദി അറേബ്യ. ഇനി യാത്ര സൗദിയിലോട്ടാണെങ്കിൽ പ്രവാസികൾക്ക് ഇരട്ടിപ്പണി ആയിരിക്കുകയാണ്. സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധമാക്കി വി.എഫ്.എസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിപ്പോൾ തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിരലടയാളം നിർബന്ധമാക്കിയിരിക്കുകയാണ് രാജ്യം. നേരത്തെ സന്ദർശക വീസക്കാർക്ക് ഈ നിയമം ബാധകമാക്കിയിരുന്നു.

ഇനി മുതൽ സൗദിയിൽനിന്ന് ഏത് വീസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. ദിവസവും നൂറുകണക്കിന് വിസ അപേക്ഷകരാണ് സൗദിയിലേക്ക് പോകുന്നത്. തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതോടെ പുതിയ നിബന്ധന നിരവധി പേരെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

തൊഴില്‍ വീസ സ്റ്റാംപ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വീസ നടപടികള്‍ക്ക് തുടക്കമാവുക. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തിലുള്ള ഏക കേന്ദ്രം എറണാകുളത്താണ് പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് വിസകൾ സമർപ്പിക്കുന്ന സൗദി കോൺസുലേറ്റിലെ സ്റ്റാമ്പിംഗ് നടപടികൾ വി.എഫ്.എസ് സെന്ററുകൾ വഴിയാക്കിയതിന് പിന്നാലെയാണ് പുതിയ നിബന്ധന കൂടി ഏർപ്പെടുത്തിയത്.

മെയ് 11 മുതൽ റസിഡന്‍റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേരിട്ട് വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് കേന്ദ്രത്തിലെത്തണമെന്ന നിര്‍ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണമെന്ന നിർദ്ദേശം വന്നിരിക്കുന്നത്. നേരത്തെ സൗദിയിലേക്കുള്ള സന്ദര്‍ശക വിസ വി.എഫ്.എസ് വഴി സ്വീകരിക്കുന്നതിന് അപേക്ഷകന്‍ നേരിട്ട് പോകാതെ ട്രാവല്‍ ഏജന്റുമാര്‍ വഴി അപ്പോയിന്‍മെന്റ് എടുത്താണ് അപേക്ഷിച്ചിരുന്നത്.

ട്രാവൽ ഏജൻസി വഴി വിസയ്ക്ക് അപേക്ഷിക്കുന്ന സംവിധാനം ഇതോടെ ഇല്ലാതായി. ‘‘ട്രാവൽ ഏജൻസികൾക്ക് നിലവിൽ ഒന്നും ചെയ്യാനില്ലാതായി.സൗദിയിലെ വിമാനത്താവളങ്ങളിലാണ് ബയോമെട്രിക് പരിശോധന നടത്തിയിരുന്നത്. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാണ് പരിശോധന ഇന്ത്യയിൽത്തന്നെ നടത്താൻ സൗദി സർക്കാർ തീരുമാനിച്ചത്. ഇതിനായി വി.എസ്.എഫ്. ഗ്ലോബൽ എന്ന ഏജൻസിയെ നിയോഗിച്ചത്.

മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി പോലുള്ള നഗരങ്ങളിലെ ഇവരുടെ ഓഫീസിലെത്തി വേണം സൗദിയിൽ പോകേണ്ടവർ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കാൻ. വി.എസ്.എഫ്. കേന്ദ്രത്തിൽ നേരിട്ടെത്തി വിവരങ്ങൾ സമർപ്പിക്കേണ്ടത് രോഗികൾക്കും കൊച്ചുകുട്ടികൾക്കുമടക്കം പലർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നു. വിസ ലഭിക്കാൻ ഏറെ കാലതാമസമുണ്ടാകുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends