ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടംപിടിച്ച് ദുബായ്, വന്‍ നഗരങ്ങളില്‍ 10 കി.മീ സഞ്ചരിക്കാന്‍ 21 മിനിറ്റ് എടുക്കുമ്പോൾ ദുബായില്‍ ഇതിന് വേണ്ടിവരുന്നത് വെറും 12 മിനുട്ട്

വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുന്ന യുഎഇയിലെ പ്രധാനപ്പെട്ട എമിറേറ്റാണ് ദുബൈ. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതികളാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പുതിയ പുതിയ ഒരോ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും ഇവിടുത്തെ ഭരണാധികാരികൾക്ക് പ്രത്യേക കഴിവ് തന്നെയാണ്. അത്യാധുനിക സൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ക്കും പേരുകേട്ട ദുബായ് നഗരത്തിന് മറ്റൊരു നേട്ടം കൂടി.
ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ദുബായ്. വന്‍ നഗരങ്ങളില്‍ 10 കി.മീ സഞ്ചരിക്കാന്‍ 21 മിനിറ്റ് എടുക്കുമ്പോൾ ദുബായില്‍ വെറും 12 മിനുട്ട് മതി. ദുബായിലെ ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വെറും 12 മിനിറ്റ് മതിയെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ശരാശരി 21 മിനിറ്റ് വേണമെന്നിരിക്കെയാണ് ദുബായ് മുന്നിലെത്തിയത്. 56 രാജ്യങ്ങളിലെ 390 നഗരങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് നഗരം ഈ നേട്ടം സ്വന്തമാക്കിയത്. ലോസ്ഏഞ്ചല്‍സ്, മോണ്‍ട്രിയോള്‍, സിഡ്‌നി, ബെര്‍ലിന്‍, റോം, മിലന്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ് ദുബായുടെ സ്ഥാനം.ദുബായിലെ പ്രധാന പാത 12 വരിയാണ്. നഗരത്തിലെ റോഡുകളുടെ ആകെ നീളം 18,475 കിലോമീറ്ററാണ്. 90 കി.മീ നീളമുള്ള മെട്രോയും 11 കി.മീ ട്രാമും നഗരഗതാഗതം സുഗമമാക്കുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അടിപ്പാതകള്‍ ഉള്ളതിനാലാണ് ഈ നഗരപാതയില്‍ വാഹനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാനാവുന്നത്.
നെതര്‍ലന്‍ഡ്‌സിലെ അല്‍മേറെ നഗരമാണ് ഗതാഗാത സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാസ്ഥാനം നേടിയത്. കേവലം എട്ട് മിനിറ്റ് കൊണ്ട് ഈ നഗരത്തിലെ 10 കിലോ മീറ്റര്‍ സഞ്ചരിക്കാനാവും. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ലണ്ടന്‍ നഗരമാണ്. ലണ്ടനില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 36 മിനിറ്റ് വേണം.
https://www.facebook.com/Malayalivartha