ഒമാനിൽ പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണ് അപകടം, പ്രവാസി തൊഴിലാളി മരിച്ചു

ഒമാനിൽ പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണ് പ്രവാസി തൊഴിലാളി മരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയ്ക്ക് സമീപം മിര്‍ബാത്ത് വിലായത്തിലാണ് അപകടമുണ്ടായത്. ജബല്‍ അശൂര്‍ പ്രദേശത്താണ് അപകടം റിപ്പോര്‍ട്ട് ചെയതതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
രക്ഷാപ്രവര്‍ത്തകരെത്തി ചുമരിന്റെ ഭാഗം നീക്കം ചെയ്ത് അടിയില്‍ കുടുങ്ങിയയാളെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം കുവെെത്തിൽ പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അബ്ദാലിയിലെ ഒരു ഫാമിലാണ് രണ്ട് പ്രവാസികളുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' ഓൺലൈനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻ യൂണിറ്റിന് വിവരം ലഭിച്ചിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രവാസികൾ ഈ ഫാമിലെ ജോലിക്കാരാണോ എന്നു വ്യക്തമല്ല. ഇവരുടെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകൾ ഉണ്ട്. അതിനാലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസികളുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha