ഉംറ നിർവഹിച്ച ശേഷം യുഎഇയിലേക്ക് മടങ്ങവെ അപകടം, ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരുക്ക്

സൗദിയിൽ ഉംറ നിർവഹിച്ച ശേഷം മടങ്ങവെ വാഹനാപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. യുഎഇയിൽ നിന്നെത്തിയ ജോർദാൻ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്റം, മക്കളായ അക്റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha