യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ്...യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്....

യുഎഇയിൽ കലാവസ്ഥമാറ്റം തുടരുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യപിച്ചു. മേഖലയിലെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 വരെയാണ് ഫോഗ് അലർട്ട് പ്രഖ്യാപിച്ചത്. അബുദാബിയിലെ അൽ ഐൻ മേഖലയിലാണ് പ്രധാനമായും മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്, മൂടൽമഞ്ഞ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം നഹിലാണ്.
യുഎഇയിലുടനീളം, കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.കൂടാതെ നേരിയതോ മിതമോ ആയ വേഗതയിൽ കാറ്റ് വീശുമെന്നും എന്നാൽ ചില സമയങ്ങളിൽ വേഗതയേറിയതായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ദൂരക്കാഴ്ച കുറവായതിനാൽ പ്രദേശത്തെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 40 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനിലയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha