സൗദിയിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം, മലയാളി യുവാവ് മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇന്നലെ ഉച്ചക്കാണ് വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വെച്ചാണ് അപകടം സംഭവിച്ചത്.
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.അൽ റയ്നിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിക്കുന്നത്. പരിക്കറ്റവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർ അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ് ഇപ്പോൾ കഴിയുന്നത്.
റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെഎംസിസി ഭാരവാഹി ഷൗക്കത്ത് എന്നിവർ ആവശ്യമായ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. മരിച്ച അലി കോട്ടയിലിന്‍റെ പരേതനായ അബ്ദു- സൈനബ ദമ്പതികളുടെ മകനാണ് അലി.
അലിക്ക് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. ഭാര്യ: റംസീന, മക്കൾ: കെ. അദ്നാൻ, കെ. അയ്മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha