കാറിനകത്ത് കത്തിക്കരിഞ്ഞ് പ്രവാസികളുടെ മൃതദേഹം.! സൗദിയിൽ പ്രവാസി കുടുബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നാല് മരണം

സൗദിയിൽ വാഹനാപകടങ്ങൾ വീണ്ടും തുടർക്കഥയാകുകയാണ്. അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സൗദിയിൽ പ്രവാസി കുടുബം സഞ്ചരിച്ച കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയ്‌ലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിച്ചു. റിയാദിനടുത്താണ് അപകടമുണ്ടായത്. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (2), മുഹമ്മദ് ഈഹാന്‍ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ
മൃതദേഹൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവര്‍ ഏത് സംസ്ഥാനക്കാരാണ് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കുവൈത്ത് ഇഖാമയുള്ള ഗൗസ് ദാന്തുവും കുടുംബവും സൗദിയില്‍ ടൂറിസ്റ്റ് വിസയിലെത്തിയതായിരുന്നു. പുലര്‍ച്ചെ ആറു മണിക്ക് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന തുവൈഖ് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയ്‌ലറും കൂട്ടിയിടിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് കാറിന് തീപ്പിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹങ്ങള്‍ റിയാദിലെ റുമാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ത്യന്‍ കുടുംബമാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സൗദിയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ റിയാദ് ട്രാഫിക് പോലീസ് ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയുമായിരുന്നു. ഇന്ത്യയിലെയോ കുവൈറ്റിലെയോ ബന്ധുക്കള്‍ റിയാദ് പോലിസുമായി ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന് റിയാദ് പോലിസും സിദ്ദീഖ് തുവ്വൂരും അഭ്യര്‍ത്ഥിച്ചു.
അപകടകാരണം സംബന്ധിച്ച വിവരങ്ങളും ഗൗസ് ദാന്തുവിന്റെ ഇന്ത്യയിലെയോ കുവൈറ്റിലെയോ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങളും അന്വേഷിച്ചുവരികയാണ് റിയാദ് പോലിസ്. കുടുംബത്തെ അറിയുന്നവര്‍ റിയാദ് ഇന്ത്യന്‍ എംബസിയേയോ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെയോ (+966508517210, 0503035549) ബന്ധപ്പെടണം.
https://www.facebook.com/Malayalivartha