പ്രവാസികളിൽ പിടിമുറുക്കി കുവൈത്ത് ഭരണകൂടം, രാജ്യത്ത് നിന്ന് ജോലി മതിയാക്കി പോകുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രാജ്യം വിടാൻ സാധിച്ചേക്കില്ല, യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍

കുവൈത്തിൽ നിന്ന് ജോലി മതിയാക്കി പോകുന്നവർ പ്രവാസികൾ ഇനി കുറച്ച് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ രാജ്യം വിടാൻ സാധിച്ചെന്ന് വരില്ല. കുടിശ്ശിക ബാക്കിയാക്കി കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍. അവസാനമായി ഇപ്പോൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും, ഗൾഫ് പൗരന്മാരും ടെലിഫോൺ ബില്‍ കുടിശ്ശിക ഉണ്ടെങ്കിൽ അതും അടച്ച് തീര്‍ക്കണമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ നീക്കം. നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യതി-ജല മന്ത്രാലയവും സമാനമായ രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതുപോലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളും അടച്ച് തീർത്തിരിക്കണം .സെപ്റ്റംബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ഈ വക കുടിശ്ശിക ഉള്ളവർക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, അതത് ഓഫീസുകള്‍ വഴിയും പേയ്‌മെന്റുകൾ അടക്കാം.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തിന്റെ കര ,അതിർത്തി കവാടങ്ങൾ വഴിയും യാത്ര ചെയ്യുന്ന എല്ലാ വിദേശികൾക്കും തീരുമാനം ബാധകമായിരിക്കും. നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് സൂചന. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലോ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിലോ, എയർപോർട്ട്, ബോർഡർ പോർട്ട് എന്നിവിടങ്ങളിലെ ഓഫീസികളിലും പിഴ അടക്കാൻ നിലവിൽ സംവിധാനങ്ങളുണ്ട്. അതിനിടെ അവശ്യ സേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്. ഏക ജാലക സംവിധാനത്തില്‍ പിഴകള്‍ ഈടാക്കുന്നതിനായി മന്ത്രാലയങ്ങൾക്കിടയിൽ ഇലക്ട്രോണിക് ഇന്റർഫേസിനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha