സൗദിയിൽ ഹൃദയാഘാതം മൂലം വയനാട് സ്വദേശി മരിച്ചു

സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി (43)യാണ് മരിച്ചത്. ഹംസ - മർയം ദമ്പതികളുടെ മകനാണ്. സൽമയാണ് ഭാര്യ. റംഷീന മകളാണ്. നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ എം സി സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, ദക് വാൻ എന്നിവർ പ്രവർത്തിക്കുന്നു.
അതേസമയം രണ്ട് ദിവസം മുൻപ് സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇന്നലെ ഉച്ചക്കാണ് വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വെച്ചാണ് അപകടം സംഭവിച്ചത്.
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.അൽ റയ്നിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിക്കുന്നത്. പരിക്കറ്റവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർ അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ് ഇപ്പോൾ കഴിയുന്നത്.
https://www.facebook.com/Malayalivartha