യുഎഇയുടെ പ്രതീക്ഷ തെറ്റിച്ച് താപനില...! രാജ്യത്ത് കഴിഞ്ഞ ദിവസം താപനില 50.8°C കടന്നു

കൊടും വേനല്‍ അവസാനിച്ച് ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് അറബ് ജനത പരമ്പരാഗതമായി വിശ്വസിച്ച് പോരുന്നത്. രണ്ട് ദിവസം മുൻപാണ് കിഴക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്.ഇതോടെ വൈകാതെ താപനില കുറയുകയും മഴ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയ താപനില.
യുഎഇയിൽ ഈ വർഷത്തെ ഏഴര മാസത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കഴിഞ്ഞ ദിവസം കടന്നുപോയത്. നാഷനൽ സെന്റർ ഓഫ് മെറ്റീയോറോയോളജിയുടെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ ഔതൈദിലാണ് (അൽ ദഫ്ര മേഖല) രാജ്യത്ത് ഏറ്റവും ഉയർന്ന താപനില 50.8°C രേഖപ്പെടുത്തിയത്. ജൂലൈ 15, 16 തീയതികളിൽ അബുദാബിയിലെ ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) തുടർച്ചയായി രണ്ട് ദിവസങ്ങളിലും താപനില 50.1 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഈ മാസം ആദ്യം, ഓഗസ്റ്റ് 2 ന് ഔതൈദിലും (അൽ ദഫ്ര മേഖല) താപനില 50.2 ഡിഗ്രി സെൽഷ്യസ് എത്തിയിരുന്നു . പിന്നീട് ഓഗസ്റ്റ് 25 ന് താപനില 50.3 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.
ഇതോടെ എല്ലാവരും ചോദിക്കുന്നത് സുഹൈൽ നക്ഷത്രത്തെ പറ്റിയുള്ള ചോദ്യങ്ങളാണ്. സുഹൈൽ പോയോ, വന്നിട്ട് എന്തെ ഇങ്ങനെ തുടങ്ങി ചോദ്യങ്ങളുടെ നീണ്ടനിര. യുഎഇയിൽ ഇതുവരെ ഇല്ലാതെയില്ലാത്ത താപനിലയാണ് ഇത്തവണ ഉയർന്നത്. സുഹൈല്‍ എത്തിയാലും പെട്ടന്ന് ചൂട് കുറയില്ല. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റം ഉണ്ടാവുക. 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക.
വരും ദിവസങ്ങളില്‍ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം പതിമൂന്ന് മണിക്കൂറില്‍ താഴെയായി കുറയുമെന്ന് യുഎഇ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യ കാലം ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും.
ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. പുരാധന കാലം മുതൽ ഈ നക്ഷത്രം നോക്കിയാണ് അറബികൾ വേനൽക്കാലം കഴിയുന്നത് എന്ന് മനസ്സിലാക്കുന്നത്. മത്സ്യ ബന്ധനം, കൃഷി തുടങ്ങിയവയ്ക്ക് സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
https://www.facebook.com/Malayalivartha