ഷാർജയിൽ വിവിധ ഇടങ്ങളിൽ രാത്രി വെെദ്യുതി മുടങ്ങി, എസികളും ലിഫ്റ്റുകളും എല്ലാം പ്രവർത്തനം നിലച്ചു, കനത്ത ചൂടിൽ ഫ്ലാറ്റിൽ വെന്തുരുകി പ്രവാസികൾ

യുഎഇയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനിടയിൽ ഒരു മുന്നറിയിപ്പുമില്ലാതെ വെെദ്യുതി മുടങ്ങിയാലോ? അത്തരം ഒരു അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ഷാർജയിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം ഷാർജയിൽ വിവിധ ഇടങ്ങളിൽ വെെദ്യുതി മുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചത്. അല്‍ഖാസ്മിയ,അബുഷഗാര,മജാസ്, മുവൈല, അല്‍ താവൂന്‍,അല്‍ നഹ്ദ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസമുണ്ടായത്. കടുത്ത ചൂടിൽ വൈദ്യുതി നിലച്ചതോടെ എസികളും ലിഫ്റ്റുകളും എല്ലാം പ്രവർത്തനം നിലച്ചു.
കുടുംബങ്ങൾക്ക് അടക്കം പലർക്കും ഏറെ നേരം കടുത്ത ചൂട് സഹിക്കേണ്ടിവന്നു. ഏകദേശം 15 മിനിറ്റോളമാണ് വൈദ്യുതി വിതരണത്തില്‍ തടസ്സം അനുഭവപ്പെട്ടത്. വിവിധ മേഖലകളിലെ താമസക്കാർ വൈദ്യുതി തടസ്സം അനുഭവപ്പെട്ടതായി എക്സിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഗ്യാസ് പ്ലാന്റിലുണ്ടായ സാങ്കേതിക തകരാര്‍ ആണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമായത്.
സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് വൈദ്യുത നിലയങ്ങളിലേക്ക് വാതകം ഒഴുകാത്തതിനെ തുടർന്നായിരുന്നു ഇത്. ഈ പ്ലാന്റില്‍ നിന്നാണ് എമിറേറ്റിലെ വിവിധ പവര്‍ സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നത്. എന്നാൽ വളരെ വേഗം പ്രശ്നം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. ഇപ്പോൾ സാങ്കേതിക പ്രശ്നം പരിഹരിച്ചതായും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിച്ചതായും ഷാര്‍ജ മീഡിയ ഓഫീസ് അറിയിച്ചു.
അടിയന്തരാവസ്ഥയെ തുടർന്നാണ് ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി ഗ്യാസ് പൈപ്പ് ലെയ്നുകളുടെ വാൽവുകൾ അടച്ചതെന്ന് ബ്യൂറോ വിശദീകരിച്ചു. ഗ്യാസ് പ്ലാന്റിൽ ഉപയോഗിക്കുന്ന നടപടിക്രമങ്ങൾ, സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ നേരിട്ട് അടയ്ക്കാറാണ് പതിവ്. വലിയ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനും മുഴുവൻ ഗ്യാസ് കോംപ്ലക്‌സും പുനരാരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
https://www.facebook.com/Malayalivartha